മസ്കത്ത്: സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായി മസ്കത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ആളുകൾ പരാതിയും മറ്റും ബോധിപ്പിക്കാനെത്തി.
അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിൽ പരിഹാരങ്ങൾ നിർദേശിക്കുകയും മറ്റുള്ളവ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനായി കൈമാറുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഉന്നത എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ നിരവധി പ്രവാസികൾ എംബസിയുടെ സഹായം ആവശ്യമായ വിഷയങ്ങള്‍ ഉണർത്തി.
എല്ലാ പരാതികളും പരിഗണിക്കുമെന്നും സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. സാമൂഹികപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലി കോണ്‍ഫറന്‍സ് വഴി പരാതികള്‍ ബോധിപ്പിക്കുന്നതിനും സഹായങ്ങള്‍ തേടുന്നതിനും അവസരമൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.