ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സലാല കേരള ചാപ്റ്റർ രൂപവത്​കരിച്ചു

സ​ലാ​ല: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​ന്റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സീ​സ് കോ​ണ്‍ഗ്ര​സ് (ഐ.​ഒ.​സി) ഒ​മാ​ന്‍, സ​ലാ​ല​യി​ല്‍ കേ​ര​ള ചാ​പ്റ്റ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​ജെ. ര​ത്‌​ന​കു​മാ​ര്‍, ജ​ന. സെ​ക്ര​ട്ട​റി ജെ​സി മാ​ത്യു, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ സി​യ​ഉ​ള്‍ ഹ​ഖ് ലാ​റി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

സ​ലാ​ല കേ​ര​ള ചാ​പ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​നി​ഷ്താ​ര്‍ (ക​ണ്‍വീ​ന​ര്‍), ഹ​രി​കു​മാ​ര്‍ ഓ​ച്ചി​റ (കോ. ​ക​ണ്‍വീ​ന​ര്‍) ഷ​ജി​ല്‍ കോ​ട്ടാ​യി (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ​യും നാ​ഷ​ന​ല്‍ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി​യാ​യി എ​ന്‍.​കെ. മോ​ഹ​ന്‍ദാ​സി​നെ​യും നി​യ​മി​ച്ചു.

സ​ലാ​ല ചാ​പ്റ്റ​റി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും സെ​പ്റ്റം​ബ​ര്‍ 16ന്​ ​ലു​ബാ​ന്‍ പാ​ല​സി​ല്‍ ന​ട​ക്കും. സു​ഹൃ​ദ് സം​ഗ​മം, ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, ഗാ​ന​മേ​ള, കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ള്‍ അ​ന്നേ ദി​വ​സം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഡോ. ​നി​ഷ്താ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Indian Overseas Congress formed Salala Kerala Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.