മസ്കത്ത്: ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജർ തസ്തികകൾ സ്വദേശിവത്കരിക്കുന്നു. തൊഴിൽ മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ ഒായിൽ സർവിസസ് (ഒപാൽ) ചേർന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു. ഒമാനിലെ 655ഒാളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജർമാരെ നിയമിക്കുക. ഹയർ ഡിപ്ലോമ/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബാച്ലർ ബിരുദം അല്ലെങ്കിൽ സമാന യോഗ്യതകൾ ഉള്ളവർക്കായിരിക്കും നിയമനം.
സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിെൻറയും ഒപാലിെൻറയും ശ്രമങ്ങളുടെ ഭാഗമായാണ് സ്വദേശിവത്കരണമെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അൽ ഹുസ്നി പറഞ്ഞു.
വിവിധ മേഖലകളിലെ തൊഴിൽ ലഭ്യത പുനരവലോകനം ചെയ്യുന്നതിനായി സ്വകാര്യ മേഖലയുമായി ചേർന്ന് മന്ത്രാലയം പ്രവർത്തിച്ചുവരുകയാണ്. തൊഴിൽ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സസ് വിഭാഗം അണ്ടർ സെക്രട്ടറി സയ്യിദ് സാലിം മുസല്ലം അൽ ബുസൈദി, ഒപാൽ സി.ഇ.ഒ അബ്ദുൽ റഹ്മാൻ അൽ യഹ്യ, ജനറൽ ഫെഡറേഷൻ ഒാഫ് സുൽത്താനേറ്റ് വർക്കേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ നബ്ഹാൻ ബിൻ അഹ്മദ് അൽ ബത്താഷി, ഷെൽ, അൽ മഹാ, ഒമാൻ ഒായിൽ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുമാരും സ്വദേശിവത്കരണത്തിന് തുടക്കമിടുന്നതിെൻറ ഭാഗമായി നടന്ന പരിപാടിയിൽ പെങ്കടുത്തു.
നിലവിൽ ഇൗ തസ്തികയിൽ ജോലിചെയ്യുന്നവരിൽ ഭൂരിപക്ഷം പേരും മലയാളികളാണ്. കഴിഞ്ഞ നവംബറിൽ തന്നെ സ്വദേശികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർക്ക് കമ്പനിയിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നതായി റുസ്താഖിൽ ഇന്ധന സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.