മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിലും കടകളിലും പരിശോധന ഊർജിതമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 6,202 നിരോധിത ചരക്കുകൾ പിടിച്ചെടുത്തു. 616 നിയമ ലംഘനങ്ങൾ കണ്ടെത്തി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഉപഭോക്തൃ സംരക്ഷണ സമിതി നേതൃത്വത്തിൽ പരിശോധനകൾ നടക്കുകയാണ്. റമദാനോടനുബന്ധിച്ച് പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റം തടയാനും ലക്ഷ്യംവെച്ചുള്ളതായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.