മസ്കത്ത്: വിവിധ ഒമാനി തേൻ ഉൽപന്നങ്ങളുടെ സംസ്കരണത്തിന് സഹായകമാകുന്ന സംയോജിത ഫാക്ടറി മസ്കത്തിൽ തുറന്നു. മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സഈദ് ഉദ്ഘാടനം ചെയ്തു. സന്ദൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ആധുനിക സൗകര്യത്തോടെയുള്ള ഫാക്ടറി ആരംഭിച്ചിരിക്കുന്നത്. പുതിയ പ്ലാന്റ് ആഗോളതലത്തിൽ ഒമാനി തേനിന്റെ പ്രശസ്തി വർധിപ്പിക്കുമെന്ന് സയ്യിദ് കാമിൽ പറഞ്ഞു. 750 ഗ്രാമിന്റെ 1,500 കുപ്പികളും, 350 ഗ്രാമിന്റെ 2,000വും, 150 ഗ്രാമിന്റെ 3,400ഉം 40 ഗ്രാമിന്റെ 3,800ഉം കുപ്പികളാണ് പ്ലാന്റിന് മണിക്കൂറിൽ ഉൽപാദന ശേഷിയുള്ളതെന്ന് ഫാക്ടറി ഉടമ ഡോ. മുഹമ്മദ് അൽ മമാരി പറഞ്ഞു.
ഉൽപാദനത്തിന്റെ 30 ശതമാനവും പ്രാദേശിക വിപണിയെ ലക്ഷ്യം വെച്ചുള്ളതാണ്. ബാക്കിയുള്ളവ ലോകമെമ്പാടും, പ്രധാനമായും യൂറോപ്പിലേക്കും മറ്റും കയറ്റുമതി ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.