സലാല: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ദോഫാര്‍ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാര്‍ക്കറ്റിന് സമീപമുള്ള ആശുപത്രിയില്‍ നടന്ന ക്യാമ്പ് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന് ഉദ്ഘാടനം ചെയ്തു. ജനറല്‍ മെഡിസിനും കുട്ടികളുടെ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്നു.
പ്രാഥമിക പരിശോധനകളും നടന്നു. ഉദ്ഘാടന പരിപാടിയില്‍ ഡോ. ഷാജി പി. ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഹോസ്പിറ്റൽ മാനേജർ ഷാഹിർ ഖാൻ എന്നിവർ സംബന്ധിച്ചു. കൃഷ്ണദാസ് സ്വാഗതവും അനിസ് പി. അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.