ഡോ. ​ടെ​സ്സി തോ​മ​സ്

ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം സാം​സ്‌​കാ​രി​ക അ​വാ​ര്‍ഡ് ഡോ. ​ടെ​സ്സി തോ​മ​സി​ന്

മ​സ്ക​ത്ത്: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് (ഐ.​എ​സ്.​സി) മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്റെ സാം​സ്‌​കാ​രി​ക അ​വാ​ര്‍ഡ് ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ശാ​സ്ത്ര​ജ്ഞ ഡോ. ​ടെ​സ്സി തോ​മ​സി​ന് സ​മ്മാ​നി​ക്കും. മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ അ​ജി​ത് വാ​സു​ദേ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​ത​യും ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യു​ടെ സം​ര​ക്ഷ​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളും അ​ഗ്നി, പ​ര​വീ​ഴ്ച, നാ​ഗി തു​ട​ങ്ങി​യ ആ​ധു​നി​ക മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശാ​സ്ത്രീ​യ​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യ​തി​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ന​ൽ​കി​യ പ​ങ്കു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍ഡി​ന് തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ക​ണ്‍വീ​ന​ര്‍ അ​ജി​ത് വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു.

മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്റെ ഈ ​വ​ര്‍ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച അ​ല്‍ ഫെ​ലാ​ജ് ലേ ​ഗ്രാ​ന്‍ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​ജി​ത് വാ​സു​ദേ​വ​ൻ സാം​സ്‌​കാ​രി​ക അ​വാ​ര്‍ഡ് ഡോ. ​ടെ​സ്സി തോ​മ​സി​ന് സ​മ്മാ​നി​ക്കും. അ​വാ​ര്‍ഡ് ദാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ചെ​യ​ർ​മാ​ൻ ബാ​ബു രാ​ജേ​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കും.

ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ക്കു​ന്ന അ​തു​ല്യ പ്ര​തി​ഭ​ക​ള്‍ക്ക് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1996 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി മ​ല​യാ​ള വി​ഭാ​ഗം ന​ല്‍കി വ​രു​ന്ന​താ​ണ് ക​ലാ സാം​സ്‌​കാ​രി​ക അ​വാ​ര്‍ഡ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ക​ലാ സാം​സ്‌​കാ​രി​ക മേ​ഖ​ല കൂ​ടാ​തെ സാ​മൂ​ഹി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തു​ള്ള​വ​ർ​ക്കു കൂ​ടി അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കാ​ൻ മ​ല​യാ​ള വി​ഭാ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ഒ​മാ​നി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ മ​ല​യാ​ള വി​ഭാ​ഗം.

Tags:    
News Summary - ISC Malayalam Department Cultural Award to Dr. Tessie Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.