മസ്കത്ത്: രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് മസ്കത്ത് ഇന്ത്യൻ എംബസി മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനം ആഘോഷിച്ചു. എംബസിയിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അംബാസഡർ സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശുചിത്വം നമ്മുടെ പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കൂട്ടായ ഉത്തരവാദിത്തമാണെന്നും പരിസരം വൃത്തിയായും ഹരിതമായും നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അംബാസഡർ പറഞ്ഞു.
അഹിംസ, സത്യം, സാമൂഹിക നീതി എന്നീ തത്ത്വചിന്തയിലൂടെ ലോകമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്ന മഹാത്മാഗാന്ധിയുടെ ജീവിതസന്ദേശങ്ങൾ പകർന്ന് സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.