സു​ഹാ​ർ മ​ല​യാ​ളി സം​ഘം യു​വ​ജ​നോ​ത്സ​വം; സ്റ്റേ​ജി​ത​ര മ​ത്സ​രം 11​ന്

സു​ഹാ​ർ: സു​ഹാ​ർ മ​ല​യാ​ളി സം​ഘം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സു​ഹാ​റു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഒ​മ്പ​താ​മ​ത് യു​വ​ജ​നോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സ്റ്റേ​ജി​ത​ര മ​ത്സ​രം ഒ​ക്ടോ​ബ​ർ 11ന് ​സു​ഹാ​ർ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ന​ട​ക്കും. ക​വി​ത, ചെ​റു​ക​ഥാ ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന, പെ​ൻ​സി​ൽ ഡ്രോ​യി​ങ്, പെ​ൻ​സി​ൽ ക​ള​റി​ങ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ക​വി​ത, ഉ​പ​ന്യാ​സം, ചെ​റു​ക​ഥ എ​ന്നി​ങ്ങ​നെ​യു​ള്ള മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാം. വി​വി​ധ വി​ഭാ​ഗം തി​രി​ച്ചാ​ണ് മ​ത്സ​രം ന​ട​ക്കു​ക.യു​വ​ജ​നോ​ത്സ​വം സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ സു​ഹാ​റി​ൽ അ​ര​ങ്ങേ​റു​മെ​ന്ന് മ​ല​യാ​ളി സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നി​ര​വ​ധി മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ ഇ​പ്രാ​വ​ശ്യം മു​ത​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് കൂ​ടി മ​ത്സ​ര​യി​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​ധി​ക​ർ​ത്താ​ക്ക​ളാ​യി വ​രു​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നും മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​യി​രി​ക്കും.

മൂ​ന്ന് വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ, ക​ലാ​ശ്രീ, സ​ർ​ഗ​പ്ര​തി​ഭ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും. സ്റ്റേ​ജി​ത​ര മ​ത്സ​ര​ത്തി​ലും യു​വ​ജ​നോ​ത്സ​വ​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് https://forms.gle/aRyqMkKnPBakJPfZ7 എ​ന്ന ലി​ങ്കി​ൽ ക​യ​റി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക് 78801169, 94295302 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Sohar Malayali Sangam Youth Festival- Stage competition on 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.