ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ ഒ​മാ​ൻ (ഐ.​എ​സ്.​സി) കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷം

ഐ.​എ​സ്.​സി ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ ഒ​മാ​ൻ (ഐ.​എ​സ്.​സി) കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്‌ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ നി​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. കേ​ര​ളാ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ‘യു​ദ്ധ​ക്കൊ​തി​ക്കെ​തി​രെ പൊ​രു​തു​ന്ന ബാ​ല്യം’ എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ശി​ശു​ദി​ന സ​ന്ദേ​ശം.

നൃ​ത്ത​ശ്രീ വി​ജ​യ​ൻ സി.​വി സം​വി​ധാ​നം ചെ​യ്ത് കേ​ര​ള വി​ഭാ​ഗം ബാ​ല​വേ​ദി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത തീം ​ഡാ​ൻ​സ് കാ​ണി​ക​ളു​ടെ പ്ര​ശം​സ നേ​ടി. ഒ​മാ​നി​ലെ മാ​ജി​ക് വി​ദ​ഗ്ധ​ർ ന​ഷീ​ബ, ന​ബീ​സ എ​ന്നീ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച മാ​ജി​ക്‌ ഷോ, ​പ്ര​മു​ഖ മെ​ന്റ​ലി​സ്റ്റ് സു​ജി​ത് അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ൾ ത​ന്നെ സം​വി​ധാ​നം ചെ​യ്ത നൃ​ത്തം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

യു​ദ്ധ​ക്കൊ​തി​ക്കെ​തി​രെ പൊ​രു​തു​ന്ന ബാ​ല്യം എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി വ​ലി​യ കാ​ൻ​വാ​സി​ൽ കു​ട്ടി​ക​ൾ വി​വി​ധ വ​ർ​ണ​ങ്ങ​ളാ​ൽ കൈ​പ്പ​ത്തി​യു​ടെ ചി​ത്രം പ​തി​പ്പി​ച്ച് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ബാ​ല​വി​ഭാ​ഗം ജോ​യി​ൻ സെ​ക്ര​ട്ട​റി റി​യാ​സ് കോ​ട്ട​പ്പു​റ​ത്ത് യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. നൂ​റ് ക​ണ​ക്കി​ന് കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യെ​ന്ന് പ​ങ്കെ​ടു​ത്ത​വ​രും ര​ക്ഷി​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബാ​ല​വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​വി​ദ്യ ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റി​യാ​സ് കോ​ട്ട​പ്പു​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള വി​ഭാ​ഗം നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും വി​പു​ല​മാ​യ രീ​തി​യി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - ISC Oman Kerala Chapter Organized Children's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.