മസ്കത്ത്: കായിക മേഖലയിലെ വൈദഗ്ധ്യവും കഴിവും കണക്കിലെടുത്ത് മൂന്ന് ഒമാനികളെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ കമ്മിറ്റികളിലെ പ്രമുഖ സ്ഥാനങ്ങളിലേക്ക് നിയമിച്ചു. ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ മെഡിക്കൽ കമ്മിറ്റി ചെയർമാനായി ഡോ. സയ്യിദ് സുൽത്താൻ യാറൂബ് അൽ ബുസൈദിയെയാണ് നിയമിച്ചത്.
ഹെൽത്ത് കെയർ, സ്പോർട്സ് മെഡിസിൻ എന്നിവയിലെ അദ്ദേഹത്തിന്റെ വിപുലമായ അനുഭവവും പരിശ്രമങ്ങളും പരിഗണിച്ചാണ് സുപ്രധാന ചുമതല നൽകിയിരിക്കുന്നത്. കൗൺസിലിന്റെ മീഡിയ കമ്മിറ്റി അംഗമായി അഹമ്മദ് സെയ്ഫ് അൽ-കഅബി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കായിക മേഖലയിലെ സമത്വത്തെ പിന്തുണക്കുന്നതിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിലും നടത്തിയ മികച്ച ശ്രമങ്ങളെ മാനിച്ച് സയ്യിദ സന ഹമദ് അൽ ബുസൈദിയെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ലിംഗ സമത്വ കമ്മിറ്റി അംഗമായും നിയമിച്ചു. വിവിധ മേഖലകളിൽ സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.