മസ്കത്ത്: കേംബ്രിജ് എ.എസ്, എ ലെവൽ ജൂൺ സീരീസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയവുമായി ഇന്ത്യൻ സ്കൂൾ ഗുബ്ര ഇന്റർനാഷനൽ. പത്തു മികച്ച നേട്ടങ്ങളാണ് സ്കൂൾ കരസ്ഥമാക്കിയത്. കേംബ്രിജ് ഐ.ജി.സി.എസ്.ഇ പരീക്ഷകളിൽ, കോ-ഓർഡിനേറ്റഡ് സയൻസ് (ഇരട്ട അവാർഡ്), ബിസിനസ് സ്റ്റഡീസ് എന്നിവയിൽ വൈഭവി അശോക് ഷെട്ടി ഒമാനിൽ ഒന്നാമതെത്തി. കൂടാതെ ബെസ്റ്റ് എക്രോസ് സെവൻ അവാർഡും ലഭിച്ചു.
വിദേശ ഭാഷ ഫ്രഞ്ച് ഭാഷയിൽ ഉയർന്ന നേട്ടത്തിനുള്ള അവാർഡ് സാറ മുസ്തഫ സ്വന്തമാക്കി. കേംബ്രിഡ്ജ് ഇന്റർനാഷനൽ എ.എസ് ലെവൽ പരീക്ഷയിൽ ഒമാൻ തലത്തിൽ സിമ്രാൻ കവാത്ര രസതന്ത്രത്തിലും ഗണിതത്തിലും, ചിത്രാംഗദ സിദ്ധാർത്ഥ് ചതുര്‍വേദി സാമ്പത്തിക ശാസ്ത്രത്തിലും, ഇഷിത സുജീത് ഷെട്ടി സോഷ്യോളജിയിലും ഒന്നാം റാങ്ക് നേടി. ചിത്രാംഗദ സിദ്ധാർത്ഥ് ചതുർവേദി ബെസ്റ്റ് അക്രോസ് ഫോർ വിഭാഗത്തിൽ ഒമാനിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സിമ്രാൻ കവാത്ര ബെസ്റ്റ് അക്രോസ് ത്രീ വിഭാഗത്തിലും ഒമാനിൽ ഒന്നാം സ്ഥാനത്തെത്തി.
പഠിതാക്കളുടെയും ജീവനക്കാരുടെയും കഴിവിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ് പുരസ്കാരമെന്ന് ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര പ്രിൻസിപ്പൽ പാപ്രി ഘോഷ് പറഞ്ഞു. വീണ്ടും ഐ.എസ്.ജി ഇന്റർനാഷനൽ വിദ്യാർഥികൾ കേംബ്രിഡ്ജ് പരീക്ഷാ പരമ്പരയിൽ മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അങ്ങനെ രാജ്യത്തെ ഏറ്റവും മികച്ച കേംബ്രിഡ്ജ് സ്ഥാപനങ്ങളിലൊന്നായി ഞങ്ങളുടെ സ്കൂളിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
കേംബ്രിഡ്ജ് ഐ.ജി.സി.എസ്.ഇ/എ.എസ്, എ ലെവൽ പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ കഠിനാധ്വാനം ചെയ്ത ഐ.സ്.ജി ഇന്റർനാഷനലിലെ പഠിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുകയാണെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഹ്മദ് റയീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.