മസ്കത്ത്: നൂറുകണക്കിന് നിരപരാധികളായ സിവിലിയന്മാരുടെ രക്തസാക്ഷിത്വത്തിനും പരിക്കേൽക്കുന്നതിനും ഇടയാക്കിയ, ഇസ്രായേൽ അധിനിവേശ സേനയുടെ ഗസ്സ മുനമ്പിലെ ജബലിയ ക്യാമ്പ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു.
സിവിലിയന്മാരെ കൊലപ്പെടുത്തുകയും ഉപരോധിക്കുകയും ചെയ്യുന്നത് യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷികത്വത്തിന്റെയും നഗ്നമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരായ ഈ മനുഷ്യത്വരഹിത നടപടികൾ ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും രക്ഷാസമിതിയോടും ആവശ്യപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയക്കുനേരെ നടത്തിയ ബോംബാക്രമണത്തിൽ നൂറിലേറെ ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായി. വടക്കൻ ഗസ്സയിൽ ജബലിയ ക്യാമ്പിലെ ആശുപത്രിക്കു സമീപത്തെ അപ്പാർട്മെന്റുകൾക്കുമേലാണ് ചൊവ്വാഴ്ച വൈകീട്ട് ഒരു ടൺ വീതമുള്ള ആറ് യു.എസ് നിർമിത ബോംബുകൾ വർഷിച്ചത്. മരണം നാനൂറിലേറെയാണെന്ന് ഖുദ്സ് ന്യൂസ് നെറ്റ്വർക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.