മസ്കത്ത്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപന (ഐ.എസ്.ആർ.ഒ) ചെയർമാൻ എസ്. സോമനാഥും പ്രതിനിധി സംഘവും സുൽത്താൻ ഖാബൂസ് സർവകലാശാല (എസ്.ക്യു.യു) സന്ദർശിച്ചു. ഇന്ത്യൻ പ്രതിനിധി സംഘത്തെ എസ്.ക്യു.യുവിലെ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമുള്ള ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. അമർ സെയ്ഫ് അൽ ഹിനായി സ്വീകരിച്ചു.
ഇന്ത്യയും ഒമാനും തമ്മിൽ 2018ൽ ഒപ്പുവെച്ച ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള ധാരണപത്രത്തിന് അനുസൃതമായി ബഹിരാകാശ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനാണ് സന്ദർശനം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.