മസ്കത്ത്: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പണ്ഡിതരെ വഴിതടയുകയും ആക്ഷേപിക്കുകയും ചെയ്ത നടപടിയെ മസ്കത്ത് സുന്നി സെന്റർ അപലപിച്ചു. മുസ്ലിം സമൂഹം കാലങ്ങളായി പിന്തുടരുന്ന പാരമ്പര്യത്തെ തകർക്കാൻ കൂട്ടുനിൽക്കുന്ന ഇത്തരക്കാരുടെ നീതീകരിക്കാനാകാത്ത പ്രവൃത്തികൾക്കുനേരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയരേണ്ടതുണ്ട്. പെൺകുട്ടികളെപ്പോലും ഇറക്കിവിട്ട് വഴിതടയുകയും ആക്രോശിക്കുകയും ചെയ്യുന്ന ഹീനമായ നടപടികൾ ഖേദകരവും കേട്ടുകേൾവിയില്ലാത്തതും ഇസ്ലാമിക സംസ്കാരത്തിന് വിരുദ്ധവുമാണെന്ന് മസ്കത്ത് സുന്നി സെന്റർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.