ഖ​രീ​ഫ്​: അ​ന​ധി​കൃ​ത ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ക​ത​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി വി​പു​ല​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. ഇ​വ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ട​ക്കം പൊ​ട്ടി​ക്ക​ൽ പോ​ലു​ള്ള സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​വ​രെ​യും ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കും.

ചു​റ്റു​പാ​ടു​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള രൂ​പം മെ​ച്ച​പ്പെ​ടു​ത്തു​ക, താ​മ​സ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ സു​ര​ക്ഷി​ത​വും സ്വാ​ഗ​താ​ർ​ഹ​വു​മാ​യ അ​ന്ത​രീ​ക്ഷം സ്ഥാ​പി​ക്കു​ക, പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക എ​ന്നി​വ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യ​ങ്ങ​ൾ. പ​രി​സ്ഥി​തി​യു​ടെ സം​ര​ക്ഷ​ണ​വും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​മാ​യ ഉ​പ​യോ​ഗ​വും ഈ ​നീ​ക്ക​ത്തി​ന്റെ മു​ൻ​നി​ര​യി​ൽ വ​രു​ന്നു​ണ്ട്.

ഖ​രീ​ഫ്​ ടൂ​റി​സം സീ​സ​ണി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ക എ​ന്ന​ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ത​ന്ത്ര​ത്തി​ന്റെ പ്ര​ധാ​ന ഘ​ട​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​ന്റെ പ്ര​കൃ​തി​സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഈ ​പ്ര​ദേ​ശ​ത്തി​ന്റെ ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​തും പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. ലൈ​സ​ൻ​സു​ക​ളി​ല്ലാ​തെ​യും ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കാ​തെ​യും അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​യി ത​ട​യു​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി വ​ക്താ​വ് അ​റി​യി​ച്ചു.

ലൈ​സ​ൻ​സി​ല്ലാ​ത്ത മൊ​ബൈ​ൽ ത​ട്ടു​ക​ട​ക​ളു​ടെ​യും കി​യോ​സ്‌​കു​ക​ളു​ടെ​യും ഉ​ട​മ​ക​ൾ​ക്ക് മു​നി​സി​പ്പാ​ലി​റ്റി ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളും ലൈ​സ​ൻ​സു​ക​ളും ല​ഭി​ക്കു​ന്ന​തു​വ​രെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും. ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കാ​ത്ത​തും ലൈ​സ​ൻ​സി​ല്ലാ​ത്ത​തു​മാ​യ മൊ​ബൈ​ൽ കോ​ഫി ഷോ​പ് വാ​ഹ​ന​ങ്ങ​ളും ഉ​ട​ന​ടി നീ​ക്കം ചെ​യ്യു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Kharif- oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.