കു​വൈ​ത്ത്​ മു​ബാ​റ​ക് അ​ൽ അ​ബ്ദു​ല്ല ജോ​യി​ന്‍റ് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജി​ൽ​നി​ന്നു​ള്ള

പ്ര​തി​നി​ധി സം​ഘം നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘം​ എ​ൻ.​ഡി.​സി സ​ന്ദ​ർ​ശി​ച്ചു

മ​സ്ക​ത്ത്​: കു​വൈ​ത്ത്​ മു​ബാ​റ​ക് അ​ൽ അ​ബ്ദു​ല്ല ജോ​യി​ന്‍റ് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് കോ​ള​ജ് ( എ​ൻ.​ഡി.​സി )സ​ന്ദ​ർ​ശി​ച്ചു. അ​ക്കാ​ദ​മി​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ എ​ൻ.​ഡി.​സി ക​മാ​ൻ​ഡ​ന്‍റ് റി​യ​ർ അ​ഡ്മി​റ​ൽ അ​ലി ബി​ൻ അ​ബ്ദു​ല്ല അ​ൽ ഷി​ദി സ്വീ​ക​രി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ, അ​ക്കാ​ദ​മി​ക്, പ​രി​ശീ​ല​ന മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ട​ക്കം പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. സ​ന്ദ​ർ​ശ​ക​ർ​ക്ക് കോ​ളേ​ജി​നെ​പ​റ്റി​യും സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

അ​തി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ലും പ്ര​തി​നി​ധി സം​ഘം പ​ര്യ​ട​നം ന​ട​ത്തി. ജോ​യി​ന്‍റ് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജി​ലെ​ത്തി​യ ഇ​വ​രെ ജോ​യി​ന്‍റ് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജ് ക​മാ​ൻ​ഡ​ന്‍റ് ബ്രി​ഗേ​ഡി​യ​ർ സെ​യ്ഫ് ബി​ൻ ഹ​മ​ദ് അ​ൽ യൂ​സി​ഫി സ്വീ​ക​രി​ച്ചു. അ​തി​ഥി​ക​ൾ കോ​ള​ജി​നെ​യും അ​തി​ന്‍റെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളെ​യും കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​വും വീ​ക്ഷി​ച്ചു. വി​വി​ധ സൗ​ക​ര്യ​ങ്ങ​ളും വ​കു​പ്പു​ക​ളും സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. 

Tags:    
News Summary - Kuwait delegation visited NDC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.