മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ദാഖിലിയ ഗവർണറേറ്റിൽനിന്ന് കഴിഞ്ഞ മാസം 95ൽ അധികം തൊഴിലാളികളെ നാടുകടത്തി. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീം കഴിഞ്ഞ മാസം 192 സ്ഥാപനങ്ങളിലാണ് പരിശോധന കാമ്പയിനുകൾ നടത്തിയത്. ഇതിൽ 101 തൊഴിലാളികൾ അറസ്റ്റിലായി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.