ഖഫീഫ ഗ്രാമത്തിലെ കാഴ്ചകൾ  

പഴമയുടെ കാഴ്ചകൾ കാണാൻ ഖഫീഫയിൽ പോകാം

മസ്​കത്ത്​: ഗ്രാമസൗന്ദര്യവും പുരാതന ചരിത്രവും ഒത്തിണങ്ങിയതാണ് ഇബ്രയിലെ ഖഫീഫ ഗ്രാമം. ആധുനിക കാലത്തി‍െൻറ നാട്യങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇൗ ഗ്രാമത്തിലെത്തുന്നവർക്ക് പുരാതന ഒമാനി സംസ്കാരത്തി‍െൻറയും പൗരാണികതയുടെയും നിരവധി അനുഭവങ്ങൾ ആസ്വദിക്കാനാകും. ഗ്രാമത്തിലൂടെ നടക്കുേമ്പാൾ കളിമണ്ണുകൊണ്ടും പുല്ലുകൊണ്ടും നിർമിച്ച വീടുകൾ കാണാം. ഇതിലൂടെ നടക്കു​േമ്പാൾ ഒമാനി കുന്തിരിക്കത്തി‍െൻറ മാസ്മരിക ഗന്ധം നുകരാനാകും. ഇതോടൊപ്പം അടുക്കളകളിൽനിന്ന് ഒമാനി ഭക്ഷ്യവിഭവങ്ങളുടെ ഗന്ധവും നമ്മെ തേടിയെത്തും.

വർഷത്തിലെ എല്ലാ സീസണിലും ധാരാളം വെള്ളം ലഭിക്കുന്ന ഗ്രാമമാണ് ഖഫീഫ. മഴക്കാലത്ത് വെള്ളം ഗ്രാമത്തിെൻറ എല്ലാ ഭാഗത്തും എത്തുന്നതിനാൽ എവിടെ നോക്കിയാലും ഹരിതാഭമാവും. 100ഒാളം പേർ മാത്രമുള്ള അൽ മഞ്ചി ഗോത്രമാണ് ഇവിടെ താമസിക്കുന്നത്​. പച്ചപ്പിനാൽ ചുറ്റപ്പെട്ട ഗ്രാമം എപ്പോഴും ശാന്തത കളിയാടുന്നതാണ്​. പുലർകാലങ്ങളിൽ ഇവിടെ എത്തുന്ന സന്ദർശകരെ കിളികളുടെ കളകളനാദവും മന്ദമാരുതനുമാണ് വരവേൽക്കുക. ഇവിടെയുള്ള അൽ മഞ്ചി ഗോത്രത്തിലുള്ളവർ പുരാതന ഒമാനി സംസ്കാരങ്ങളുടെ ഭാഗമായ ധീരതയും മഹാ മനസ്കതയും നമ്മെ പഠിപ്പിക്കും. ഗ്രാമത്തിലെത്തുന്ന അതിഥികളോട്​ എന്നും സൗഹൃദവും ആതിഥ്യ മര്യാദയും പുലർത്തുന്നവരാണിവർ. വദീ ഖഫീഫയിലെ ജലമാണ് ഗ്രാമവാസികൾ ജലസേചനത്തിന് ഉപയോഗിക്കുന്നത്.

ഇൗ വാദി ഇബ്ര വിലായത്തിലെ ഏറ്റവും വലിയ വാദി കൂടിയാണ്. വേനൽ കാലത്തടക്കം നിരവധി വിനോദ സഞ്ചാരികൾ ഇവിടെ വിനോദത്തിനും വാരാന്ത്യങ്ങൾ ചെലവിടാനും എത്താറുണ്ട്. ഇൗ വാദിയും നിറഞ്ഞ വെള്ളവും പച്ചപിടിച്ച ചുറ്റുപാടും തണുത്ത അന്തരീക്ഷവും മനസ്സിനും ശരീരത്തിനും കുളിരുപകരുന്നതാണ്. വാദി ജലം ഉപയോഗിച്ചാണ് ഗ്രാമവാസികൾ കൃഷി നടത്തുന്നത്. ഗ്രാമത്തിൽ നിരവധിയിനം കാർഷിക വിഭവങ്ങളുണ്ട്. ഇൗന്തപ്പന, ശീമമാതളം, ബാർലി, ഗോതമ്പ്, സവാള, വെളുത്തുള്ളി, പേരക്ക, ജീരകം, അത്തിപ്പഴം, നീർമാതളം തുടങ്ങിയ നിരവധി കൃഷികളാണിവിടെയുള്ളത്. ഇതോടൊപ്പം മൈലാഞ്ചിയും മുല്ലയും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നു.

രണ്ടു കിലോമീറ്ററിലധികം ഒഴുകുന്നതാണ് ഖഫീഫ ഫലജ്. ഫലജ് എല്ലാ കാലത്തും തെളിഞ്ഞ വെള്ളവുമായി ഒഴുകുന്നതിനാൽ കാർഷിക ആവശ്യങ്ങൾക്ക് ജനങ്ങൾ ഇതിനെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഫലജും ഗ്രാമവാസികളുടെ ജീവിതവും തമ്മിൽ അടുത്ത ബന്ധമാണ്. ഫലജിനെ അവർ ഗ്രാമത്തിെൻറ ജീവരക്തമായാണ് കാണുന്നത്.

ഒമാനി വാസ്തുശിൽപകലയുടെ പെരുമ വിളിേച്ചാതുന്ന നിരവധി പുരാതന വീടുകൾ ഇവിടെയുണ്ട്. നഗരങ്ങളിൽ താമസിക്കുന്ന ചില വീട്ടുടമസ്ഥർ അവരുടെ പഴയ കാലം ഒാർക്കാൻ ഇടക്കിടെ ഇൗ വീടുകൾ സന്ദർശിക്കും. ചില താമസക്കാർ പെരുന്നാൾ ആഘോഷം നടത്തുന്നത് ഇത്തരം പഴയ കാല വീടുകളിലായിരിക്കും. നിരവധി പരമ്പരാഗത കരകൗശല വിദഗ്​ധരും ഇവിടെയുണ്ട്.

ഇൗന്തപ്പനയുടെ ഒാല, തോൽ എന്നിവ കൊണ്ടാണിവർ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത്. ആടിെൻറയും ചെമ്മരിയാടിെൻറയും രോമങ്ങൾ കൊണ്ട് വസ്ത്രങ്ങൾ ഉണ്ടാക്കുന്നവരും ഗ്രാമത്തിലുണ്ട്. 

Tags:    
News Summary - Let's go to Khafifa to see the sights of antiquity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.