മസ്കത്ത്: മാർച്ച് ഒന്നുമുതൽ നിലവിൽവരുന്ന ഗതാഗത നിയമഭേദഗതിയിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കുന്നവരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുന്നതിനുള്ള വ്യവസ്ഥയും. ഗതാഗതനിയമലംഘനത്തിന് ഒരുവർഷം 12 ബ്ലാക്ക് പോയൻറുകളിൽ അധികം ലഭിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസകാലത്തേക്കാകും റദ്ദാക്കുക. നേരത്തേ രണ്ടുവർഷ കാലയളവിൽ കണക്കാക്കിയിരുന്ന പോയൻറ് വ്യവസ്ഥ ഭേദഗതിയിൽ ഒരു വർഷമാക്കുകയായിരുന്നു.
അമിതവേഗതക്കുള്ള പിഴയിൽ മാറ്റമുണ്ട്. 35 കിലോമീറ്ററിൽ താഴെയാണ് വേഗതയെങ്കിൽ നിലവിലെ നിരക്കായ പത്തു റിയാലാണ് ചുമത്തുക. അധിക വേഗം 50 കിലോമീറ്ററിനും 75 കിലോമീറ്ററിനുമിടയിലാണെങ്കിൽ 35 റിയാൽ പിഴ ഇൗടാക്കുകയും രണ്ടു ബ്ലാക്ക് പോയൻറ് ചുമത്തുകയും ചെയ്യും.
75 കിലോമീറ്ററിന് മുകളിലാണ് വേഗമെങ്കിൽ 50 റിയാൽ പിഴയും മൂന്നു ബ്ലാക്ക് പോയിൻറ് ചുമത്തുകയും ചെയ്യും. മൊബൈൽ ഫോൺ ഉപയോഗത്തിനുള്ള പിഴയിൽ മാറ്റമില്ല. 90 ദിവസത്തിനുള്ളിൽ വീണ്ടും മൊബൈൽ ഉപയോഗത്തിന് പിടിയിലാകുന്നവരെ വാഹനമടക്കം കസ്റ്റഡിയിൽ എടുക്കും. എൻജിെൻറ ശേഷിയും ശബ്ദവും കൃത്രിമ ഉപകരണങ്ങൾ സ്ഥാപിച്ച് വർധിപ്പിക്കുന്നവർ 50 റിയാൽ പിഴയൊടുക്കണം.
ആംബുലൻസുകൾക്കുള്ള സ്ഥലത്ത് പാർക്ക് ചെയ്താൽ 35 റിയാലും വികലാംഗർക്കുള്ള സ്ഥലത്ത് പാർക്ക് ചെയ്താൽ 50 റിയാലുമായിരിക്കും പിഴ. ഒരു കാരണവുമില്ലാതെ റോഡിെൻറ വലതുവശത്ത് വാഹനങ്ങൾ നിർത്തിയിടുന്നവർ 15 റിയാൽ പിഴയൊടുക്കണം. വാഹനം വേഗം കുറച്ച് ഒാടിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവരിൽനിന്ന് 15 റിയാലാകും ഇൗടാക്കുക. നടപ്പാതയിൽ വാഹനം നിർത്തിയിട്ടാലും 15 റിയാൽ നൽകണം. ഷോൾഡറിലൂടെ മറികടക്കുന്നവർക്ക് 50 റിയാലാണ് പിഴ.
മറ്റൊരു വിഭാഗത്തിലെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവരും അമ്പത് റിയാൽ പിഴ നൽകണം. എക്സ്പോർട്ട്, ഇംപോർട്ട് നമ്പർ പ്ലേറ്റുകൾ നിശ്ചിത കാലാവധിക്ക് ശേഷവും ഉപയോഗിക്കുന്നവർക്ക് 35 റിയാലാകും പിഴ. ഹെവി വാഹനങ്ങളിൽ റിഫ്ലക്ടീവ് പാനലുകൾ സ്ഥാപിച്ചതിന് പിടിയിലാകുന്നവർ 15 റിയാലും പിഴയൊടുക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.