മസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ചിന്‍റെ പുതിയ ജനറൽ മാനേജറായി ലിജോ ജോൺ ചുമതലയേറ്റു. ഫോറിൻ എക്‌സ്‌ചേഞ്ച് ഇൻഡസ്‌ട്രിയിലും റെമിറ്റൻസ് മേഖലയിലും ഒന്നര പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് തൃശൂർ സ്വദേശിയായ ഇദ്ദേഹം. ഇന്ത്യയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം, യു.എ.ഇയിൽ തന്റെ 24ാം വയസ്സിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2012ൽ മോഡേൺ എക്സ്ചേഞ്ചിന്‍റെ ഓപറേഷൻസ് മാനേജറായി ചുമതലയേറ്റു.
കുറഞ്ഞ കാലയളവിൽതന്നെ മാർക്കറ്റിങ്, ബിസിനസ് ഡെവലപ്മെന്റ്, ട്രഷറി, ഓപറേഷൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാനും കഴിഞ്ഞു. പ്രവർത്തന മികവിന്‍റെ ഫലമായി ഇദ്ദേഹത്തെ 2018ൽ ബഹ്‌റൈനിലെ മോഡേൺ എക്സ്ചേഞ്ചിന്റെ ജനറൽ മാനേജറായി നിയമിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുക എന്ന സംസ്കാരത്തിൽ ഊന്നിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് ലിജോ ജോൺ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാരണം നിരവധി പുരസ്കാരങ്ങൾ കമ്പനിയെ തേടിയെത്തിയിട്ടുണ്ട്. മണി എക്‌സ്‌ചേഞ്ച് വിഭാഗത്തിൽ ഒമാനിലെ 'ഏറ്റവും വിശ്വസനീയമായ ബ്രാൻഡ് 2021' പുരസ്കാരം ഇതിന്‍റെ ഒടുവിലത്തെ ഉദാഹരമാണ്. ഇത് ഉത്തരവാദിത്തം വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താനേറ്റിലുടനീളം 37 ശാഖകളുമായാണ് മോഡേൺ എക്സ്ചേഞ്ചിന്‍റെ പ്രവർത്തനം. കുവൈത്ത് ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബിസിനസ് ഗ്രൂപ്പായ അൽ മുല്ല ഗ്രൂപ്പിന്റെ ഭാഗമാണ് മോഡേൺ എക്സ്ചേഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.