മസ്കത്ത്: ഉപഭോക്താക്കളുടെ വിശ്വാസം അറിയാനും അവരുടെ ദൈനംദിന ഷോപ്പിങ് അനുഭവം പുനര്‍നിര്‍വചിക്കാനും ലക്ഷ്യമിട്ടുളള ‘ഹാപ്പിനസ് ലോയല്‍റ്റി റിവാര്‍ഡ്സ്’ പദ്ധതിയുമായി ലുലു. സുൽത്താനേറ്റിന്റെ ദേശീയദിന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയാണ് ലോയല്‍റ്റി പദ്ധതി ലുലു ആരംഭിച്ചത്.
ലുലു ഔട്ട്ലറ്റുകളില്‍നിന്ന് ഓരോ തവണ ഷോപ് ചെയ്യുമ്പോഴും രജിസ്റ്റര്‍ ചെയ്ത് പോയന്റുകള്‍ കരസ്ഥമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ബൗഷര്‍ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഒമാനിന്റെ മുന്‍ പ്രഫഷനല്‍ ഫുട്ബാളറും ഐതിഹാസിക ഗോള്‍ കീപ്പറുമായിരുന്ന അലി ബിന്‍ അബ്ദുല്ല ബിന്‍ ഹരീബ് അല്‍ ഹബ്സി, ഒമാനി ടെന്നിസ് ചാമ്പ്യന്‍ ഫത്മ താലിബ് സുലൈമാന്‍ അല്‍ നബഹാനി, ലുലുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
ലോയല്‍റ്റി പ്രോഗ്രാമിലൂടെ അംഗങ്ങള്‍ക്ക് പ്രത്യേക ഡീലുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ഓരോ പര്‍ച്ചേസിലും തത്ക്ഷണ ലാഭമുണ്ടാകും. ഓരോ ഇടപാടിലും പോയന്റുകള്‍ നേടുന്നതിനു പുറമെ ഹാപ്പിനസ് ഉൽപന്നങ്ങളില് അധിക ബോണസ് പോയന്റുകളും നേടാം.
പാര്‍ട്ണര്‍ഷിപ്പിലൂടെ ധാരാളം നേട്ടങ്ങളുമുണ്ട്. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളിലും മികച്ച മൂല്യമുള്ള ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഹാപ്പിനസ് പോയന്റുകള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ ലുലു ഷോപ്പിങ് ആപ് ഡൗണ്‍ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് പ്രത്യേക അംഗത്വ വില, പ്രിവിലേജസ്, ഓഫറുകള്‍ തുടങ്ങിയവ ലഭിക്കും.
ലുലു ഔട്ട്ലറ്റുകളില് ഹാപ്പിനസ് പോയന്റുകള്‍ റെഡീം ചെയ്യാം. ഉപഭോക്താക്കള്‍ക്ക് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് ദൈനംദിന ഷോപ്പിങ് അനുഭവത്തിന് കൂടുതല്‍ സന്തോഷം പകരുന്ന പദ്ധതിയാണ് ലോയല്‍റ്റി റിവാർഡെന്ന് ഒമാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍ പറഞ്ഞു. എല്ലാ പ്രവര്‍ത്തനത്തിലും ഉപഭോക്തൃ കേന്ദ്രീകൃത സമീപനം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.