മസ്കത്ത്: നയതന്ത്ര സമൂഹത്തിനായി ഇന്ത്യൻ എംബസി പ്രത്യേക യോഗ സെഷൻ സംഘടിപ്പിച്ചു. ഒമാനിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, ഡിഫൻസ് അറ്റാഷെകൾ, മറ്റ് നയതന്ത്രജ്ഞർ, യോഗ പ്രേമികൾ തുടങ്ങി നൂറിലിധികം ആളുകൾ പങ്കെടുത്തു. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളുമായി ബന്ധപ്പെടുന്നതിന് ഒമാനിലെ നയതന്ത്ര സമൂഹത്തിന് ഒരു സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നതായി പരിപാടി.
യോഗ ഒരു ശാരീരിക പരിശീലനമല്ല; ശരീരത്തിനും മനസ്സിനും സന്തുലിതത്വം നൽകുന്ന സ്വയം കണ്ടെത്തലിന്റെയും പ്രതിരോധത്തിന്റെയും ഒരു യാത്രയാണിതെന്ന് ചടങ്ങിൽ സംസാരിച്ച സുൽത്താനേറ്റിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു. ഇന്നത്തെ അതിവേഗ ലോകത്ത് സമ്മർദം നിയന്ത്രിക്കാനും സമഗ്രമായ ആരോഗ്യം നിലനിർത്താനും യോഗ സഹായിക്കുമന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ യോഗയുടെ ജനപ്രീതി വർധിപ്പിക്കുന്നതിനായി വിവിധങ്ങളായ പരിപാടികളാണ് എംബസി നടത്തിയത്. 2022ലെ മസ്കത്ത് യോഗ മഹോത്സവം, 2024ലെ ഒമാൻ യോഗ യാത്ര, മർഹബൻ തുടങ്ങിയ പരിപാടികൾ നിരവധി ഒമാനി പൗരന്മാരെ യോഗയുടെ സമഗ്രമായ നേട്ടങ്ങളെ പരിചയപ്പെടുത്താൻ ഉതകുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.