മസ്കത്ത്: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഖസബിലെ ദബ്ദബിൽ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് വെടിക്കെട്ട് നടക്കും. ഖസബിന്റെ ആകാശങ്ങളിൽ വർണ പൊലിമ ചാർത്തുന്ന കരിമരുന്ന് പ്രയോഗം സ്വദേശികൾക്കും വിദേശികൾക്കും വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക.
വെടിക്കെട്ട് സുഗമമായി കാണുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്റെ ഗതാഗത ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്. മസ്കത്തിലെ അൽ ഖൂദ്, സലാലയിലെ ഇത്തീൻ എന്നിവിടങ്ങളിൽ ദേശീയ ദിനാഘോഷത്തിൽ വെടിക്കെട്ടുകൾ നടന്നിരുന്നു. ചെറിയ ഒരു ഇടവേളക്ക് ശേഷമാണ് കരിമരുന്ന് പ്രയോഗം തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ആഘോഷങ്ങൾ ഔദ്യോഗിക പരിപാടികളിൽ മാത്രം ഒതുങ്ങിയപ്പോൾ അതിന് മുൻപത്തെ വർഷം വെടിക്കെട്ടിന് പകരം ലേസർ ഷോകളായിരുന്നു നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.