മസ്കത്ത്: മബേല ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടന്നു. ലോക ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോക്ടര്‍മാരുടെ മികച്ച സംഭാവനകള്‍ക്കുള്ള ആദരവുകളും കൈമാറി. വാര്‍ഷിക സ്പെഷല്‍ ഡിസ്കൗണ്ട് കാര്‍ഡിനും തുടക്കം കുറിച്ചു. മബേലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ സൗകര്യങ്ങളുടെ ആവശ്യകത കണക്കിലെടുത്ത്, കോവിഡടക്കമുള്ള നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് റെക്കോഡ് സമയത്തിനുള്ളില്‍ മെഡിക്കൽ സെന്റർ പൂര്‍ത്തിയാക്കിയതെന്ന് മാനേജ്മെന്റ് പറഞ്ഞു.
മബേല ബദര്‍ അല്‍ സമയില്‍ ഇതിനകം നിരവധി നൂതന ചികിത്സ രീതികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച മാനേജിങ് ഡയറക്ടര്‍ ഡോ. പി.എ. മുഹമ്മദ് പറഞ്ഞു. പുതിയ മെഡിക്കല്‍ പ്രോഗ്രാമുകള്‍ ലഭ്യമാക്കി സൗകര്യങ്ങളുടെ നവീകരണം തുടരും. കേന്ദ്രത്തിലെ എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനത്തിനും പ്രതിബദ്ധതക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
മഹാമാരിയുടെ കാലത്ത് സെന്റര്‍ ആരംഭിച്ചത് മുതല്‍ വെല്ലുവിളികള്‍ നിരവധിയായിരുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്വീഫ് പറഞ്ഞു. എന്നാല്‍, ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. രോഗികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഞങ്ങളുടെ സേവന നിലവാരം ഉയര്‍ത്തുകയും രോഗികളുടെ സംതൃപ്തി ഒരു പരിധിവരെ വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചുവരുന്ന രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മബേല ശാഖയില്‍ ജീവനക്കാര്‍ അസാധാരണമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മൊയ്തീന് ബിലാല്‍ പറഞ്ഞു. സ്വകാര്യ ആരോഗ്യ മേഖലയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രമാണ് ബദര്‍ അല്‍ സമയെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫിറാസത്ത് ഹസന് പറഞ്ഞു. മബേലയില്‍ ലോകോത്തര ചികിത്സ സംവിധാനം ഒരുക്കുന്നതിനും സെന്ററിലേക്ക് മികച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും റിക്രൂട്ട് ചെയ്തതിനും ഡയറക്ടര്‍ ബോര്‍ഡിനെ ചീഫ് എക്സി. ഓഫിസര്‍ പി.ടി. സമീര്‍ അഭിനന്ദിച്ചു.
കോവിഡ് മഹാമാരിയുടെ ഏറ്റവും ഉയര്‍ന്ന സമയത്താണ് സെന്റര്‍ ആരംഭിച്ചതെന്നും വെല്ലുവിളികള്‍ നിറഞ്ഞ സമയത്തും ആശ്രയ യോഗ്യമായ ആരോഗ്യപരിരക്ഷ സൗകര്യത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞുവെന്നും സി.ഒ. ഒ ജേക്കബ് ഉമ്മന്‍ പറഞ്ഞു. ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ നല്കുന്നതില് ബ്രാഞ്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ കെ.ഒ. ദേവസി പറഞ്ഞു.
മബേല ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ബ്രാഞ്ച് മാനേജര്‍ എം.ടി. ഹരീഷ് സ്വാഗതവും മെഡിക്കല്‍ ഡയറക്ടറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. ലൈത്ത് അല്‍ ഹജ് ഹസ്സ നന്ദിയും പറഞ്ഞു. അസി. മാനേജര്‍ ദിവ്യ അനു പരിപാടി നിയന്ത്രിച്ചു. ജീവനക്കാരുടെ കലാപരിപാടികളും അറങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.