മജ്​ലിസ്​ ​​ശൂറ തെരഞ്ഞെടുപ്പ്: 22,29 തീയതികളിൽ റസിഡന്‍റ്​ കാർഡ്​ സേവനങ്ങളുണ്ടാവില്ല -ആർ.ഒ.പി

മസ്കത്ത്​: മജ്​ലിസ്​ ​​ശൂറ തെരഞ്ഞെടുപ്പ്​ ദിനങ്ങളിൽ ഐഡി കാർഡ് (റസിഡന്‍റ്​ കാർഡ്​) പുതുക്കുകയോ, ഇഷ്യൂ ചെയ്യുകയോ മാറ്റി നൽകുകയോ​ ചെയ്യില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

ഒക്‌ടോബർ 22, 29 തീയതികളിലാണ്​ മജ്​ലിസ്​ ശൂറ അംഗങ്ങളെ തെരഞ്ഞെടുക്കാനായി വോട്ടെടുപ്പ്​ നടക്കുന്നത്​. ഈ ദിനങ്ങളിലാണ്​ റസിഡന്‍റ്​ കാർഡ്​ സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കുന്നന്ന്​ റോയൽ ഒമാൻ പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - Majlis Shura Election: No resident card services on 22nd and 29th - ROP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.