ഒ​മാ​നി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി ഹ​ജ്ജ് സം​ഘം മ​സ്ക​ത്ത്​ റൂ​വി​യി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ച്ച​പ്പോ​ൾ

ഒ​മാ​നി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി ഹ​ജ്ജ് സം​ഘം പു​ണ്യ​ഭൂ​മി​യി​ൽ

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ​നി​ന്നു​ള്ള ഏ​ക മ​ല​യാ​ളി ഹ​ജ്ജ് സം​ഘം വി​ശു​ദ്ധ ക​ർ​മ​ത്തി​നാ​യി പു​ണ്യ​ഭൂ​മി​യി​ലെ​ത്തി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 4.30ന്​ ​റൂ​വി ഖാ​ബൂ​സ് മ​സ്ജി​ദ് പ​രി​സ​ര​ത്തു​നി​ന്ന് യാ​ത്ര തി​രി​ച്ച സം​ഘം രാ​വി​ലെ പ​ത്ത​ര​യേ​ടെ​യാ​ണ്​​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഒ​മാ​ൻ ഒൗ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​സ്ക​ത്ത് സു​ന്നി സെ​ന്റ​റാ​ണ് ഹ​ജ്ജ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​വ​ർ​ഷം 60 മ​ല​യാ​ളി​ക​ള​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്.

സു​ബ​ഹി ന​മ​സ്‌​കാ​ര​ത്തി​നു ശേ​ഷം പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് റൂ​വി​യി​ൽ​നി​ന്നും സം​ഘം യാ​ത്ര തി​രി​ച്ച​ത്. എ​ൻ. മു​ഹ​മ്മ​ദ​ലി ഫൈ​സി ഉ​ദ്​​ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. വി​ഭി​ന്ന സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ള്ള ആ​ളു​ക​ളു​മാ​യും ദേ​ശ​ക്കാ​രു​മാ​യും ഇ​ട​പ​ഴ​കു​മ്പോ​ൾ നാം ​ലോ​ക​ത്തെ​ത​ന്നെ അ​റി​യു​ക​യാ​ണെ​ന്ന് അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​ജ്ജാ​ജി​മാ​ർ​ക്ക് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ന​ന്ദാ​ശ്രു​ക്ക​ളോ​ടെ യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു. മ​സ്ക​ത്ത്​ സു​ന്നി​സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളും ഹാ​ജി​മാ​രു​ടെ ബ​ന്ധു​ക്ക​ളും മ​റ്റും യാ​ത്ര​യ​പ്പു​ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്കും യാ​ത്ര​യ​പ്പി​നു വ​ന്ന​വ​ർ​ക്കു​മാ​യി ചാ​യ​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും മ​റ്റു സ​ഹാ​യ​വും ന​ൽ​കി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് റൂ​വി ഏ​രി​യ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി​യു​ണ്ടാ​യി​രു​ന്നു.

ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി​യാ​ണ് ഹ​ജ്ജ് യാ​ത്ര സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ഒ​മാ​ൻ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യ ഹ​ജ​ജ് അ​മീ​റാ​ണ് അ​ദ്ദേ​ഹം. ജി​ദ്ദ​യി​ലെ​ത്തി​യ സം​ഘം ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് മ​ദീ​ന​യി​ലേ​ക്കു പോ​വു​ക. ഈ ​മാ​സം 23ന്​ ​മ​ദീ​ന​യി​ൽ​നി​ന്നാ​ണ് തി​രി​ച്ചു​വ​രി​ക. മ​ല​യാ​ളി ഹ​ജ്ജ് ഗ്രൂ​പ്പി​ൽ എ​ല്ല സം​ഘ​ട​നാ വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഈ ​വ​ർ​ഷം 2500 റി​യാ​ലാ​ണ് ഹാ​ജി​മാ​രി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന​ത്.

ഹ​ജ്ജി​നാ​യി പു​റ​പ്പെ​ടു​ന്ന കു​ടും​ബാം​ഗ​ത്തെ ആ​ശ്ലേ​ഷി​ക്കു​ന്ന ബ​ന്ധു (ഫോട്ടോ  വി.​കെ. ഷെ​ഫീ​ർ)

ഹ​ജ്ജ് യാ​ത്ര ഉ​ദ്ദേ​ശി​ച്ച​വ​ർ​ക്കാ​യി എ​ല്ലാ സ​ഹാ​യ സ​ഹ​ക​ക​ര​ണ​ങ്ങ​ളും സു​ന്നീ സെ​ന്റി​ന്റെ ഹ​ജ്ജ് സെ​ൽ ചെ​യ്ത് കൊ​ടു​ത്തി​രു​ന്നു. മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​റി​നു കീ​ഴി​ൽ ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്കാ​യി ഹ​ജ്ജ് ക്യാ​മ്പ് , പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ൻ. മു​ഹ​മ്മ​ദ​ലി ഫൈ​സി, സ​ക്കീ​ർ ഹു​സൈ​ൻ ഫൈ​സി, ഡോ​ക്ട​ർ അ​ബ്ദു​ൽ​സ​ലാം ബ​ഷീ​റും എ​ന്നി​വ​രാ​യി​രു​ന്നു വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ എ​ടു​ത്തി​രു​ന്ന​ത്. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 500 വി​ദേ​ശി​ക​ൾ​ക്കാ​ണ് ഹ​ജ്ജ് യാ​ത്ര​ക്ക് അ​വ​സ​രം അ​നു​ വ​ദി​ച്ച​ത്. ഇ​തി​ൽ 250 പേ​ർ അ​റ​ബ് വം​ശ​ജ​രാ​ണ് ബാ​ക്കി വ​രു​ന്ന 250 പേ​രി​ലാ​ണ്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശി​ക​ളു​ൾ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ​​പ്പെ​ട്ട 60 മ​ല​യാ​ളി​ക​ളാ​ണ്​ വി​ശു​ദ്ധ​ക​ർ​മ​ത്തി​നാ​യി പു​ണ്യഭൂ​മി​യി​ലെ​ത്തി​യ​ത്.

Tags:    
News Summary - Malayali Hajj Team from Oman in Holy Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.