മസ്​ദ വാഹനങ്ങൾക്ക്​ അന്താരാഷ്​ട്ര സുരക്ഷാ അവാർഡ്​

മസ്​കത്ത്​: ജാപ്പാനീസ്​ വാഹന നിർമാതാക്കളായ മസ്​ദയുടെ ആറ്​ മോഡൽ വാഹനങ്ങൾക്ക്​ അന്താരാഷ്​ട്ര സുരക്ഷാ അവാർഡ്​. ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ഹൈവേ സേഫ്​റ്റിയുടെ ടോപ്​ സേഫ്​റ്റി പിക്ക്​ പ്ലസ്​ അവാർഡാണ്​ ലഭിച്ചത്​. അമേരിക്ക കേന്ദ്രമായുള്ള ലാഭേച്​ഛയില്ലാത്ത കൂട്ടായ്​മയായ ഇൻസ്​റ്റിറ്റ്യൂട്ട്​ നൽകുന്ന പുരസ്​കാരം അന്താരാഷ്​ട്ര തലത്തിൽ ഏറ്റവും മൂല്ല്യമുള്ള ഒന്നായാണ്​ കണക്കാക്കുന്നത്​. മസ്​ദ മൂന്ന്​ സെഡാൻ, ഹാച്ച്​ബാക്ക്​, മസ്​ദ ആറ്​, മസ്​ദ സി.എക്​സ്​ അഞ്ച്​, മസ്​ദ സി.എക്​സ്​ മൂന്ന്​, മസ്​ദ സി.എക്​സ്​ ഒമ്പത്​ വാഹനങ്ങളാണ്​ പുരസ്​കാരത്തിന്​ അർഹമായ മോഡലുകൾ. പ്രത്യേകതരം ഹെഡ്​ലൈറ്റോടെയുള്ള മസ്​ദ സി.എക്​സ്​ 30 മോഡലിനാക​െട്ട ടോപ്​ സേഫ്​റ്റി പിക്ക്​ പുരസ്​കാരവും ലഭിച്ചു. ഒമാനിലെ ടൗവൽ ആ​േട്ടാ സ​െൻററി​​െൻറ ഷോറൂമികളിൽ ഇൗ മോഡലുകൾ ലഭ്യമാണ്​.
Tags:    
News Summary - mazda get safety award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.