മസ്കത്ത്: കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് ഉദ്ഘാനം ചെയ്ത സൈനിക, സുരക്ഷാ സേവനങ്ങൾക്കായുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ ആരോഗ്യ സുരക്ഷ വർധിപ്പിക്കുകയും സുൽത്താനേറ്റിനെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പറഞ്ഞു.
സൈനിക, സുരക്ഷ സേവനങ്ങൾക്കായി മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ തുറക്കുന്നത്, എല്ലാ ആരോഗ്യ സ്ഥാപനങ്ങളും അവരുടെ സൈനിക, സുരക്ഷാ, സിവിൽ ബ്രാഞ്ചുകളുമായും സമന്വയിപ്പിക്കുന്നതിനും അവരുടെ പരമോന്നത ലക്ഷ്യം കൈവരിക്കുന്നതിനുമാണ്.
ഈ കെട്ടിടം ദേശീയ സുരക്ഷാ അച്ചുതണ്ടിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത്തരം നേട്ടങ്ങളും പദ്ധതികളും സുൽത്താനേറ്റിനെ കാര്യക്ഷമതയിലും ഗുണമേന്മയിലും വികസിത രാജ്യങ്ങളുടെ നിരയിലെത്തിക്കും. വികസനത്തിന്റെ പ്രധാന അച്ചുതണ്ടും അതിന്റെ ലക്ഷ്യങ്ങളും ഒമാനി പൗരനാണെന്ന അനിവാര്യത ഏറ്റെടുത്ത് സുൽത്താനേറ്റ് ആരോഗ്യ വികസനത്തിന്റെയും ആധുനികവത്കരണത്തിന്റെയും പാതയിലാണ് മുന്നോട്ട് പോകുന്നത്.
മെഡിക്കൽ സിറ്റി ഫോർ മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവിസസ്, ആരോഗ്യമേഖലയിൽ വൈദഗ്ധ്യം നേടിയ ഉന്നതരും കഴിവുറ്റവരുമായ മനുഷ്യവിഭവശേഷിയുള്ള ഒരുകൂട്ടം ആളുകൾ ഉൾപ്പെടുന്ന വിശാലമായ ഇടമാണ്. ഈ കെട്ടിടം ദേശീയ കേഡർമാരെ ആകർഷിക്കുന്നതിനും ജോലിക്കെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും കൂടുതൽ അവസരങ്ങൾ പ്രധാനം ചെയ്യുമെന്നും അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.