മസ്കത്ത്: എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ബർക്ക ഗുരുചൈതന്യ ശാഖയുടെ ആഭിമുഖ്യത്തിൽ ‘ഒരുമയോടെ ഒരോണം’ എന്ന പേരിൽ ഓണാഘോഷവും കുടുംബ സംഗമവും ബർക്കയിലുള്ള അൽഫവാൻ ഹാളിൽ സംഘടിപ്പിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ചെയർമാൻ എൽ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡോ. സുധാകർ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ കൺവീനർ ജി.രാജേഷ് സംസാരിച്ചു.
സെക്രട്ടറി ദീപക്ക് ബാലൻ സ്വാഗതവും വി.ആർ. വിജയകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ കോർ കമ്മിറ്റി അംഗങ്ങളായ ബി. ഹർഷകുമാർ, ടി.എസ്. വസന്തകുമാർ, ഡി. മുരളീധരൻ, മറ്റ് ശാഖാ ഭാരവാഹികളായ സുരേഷ് സുന്ദർ, പ്രവീൺ ഉണ്ണികൃഷ്ണൻ, ഗിരീഷ് ബാബു, ദിലീപ് കുമാർ രവീന്ദ്രൻ, ടി.പി. സുരേഷ്, അഭിൽ അനന്ദൻ, അജീഷ്, ഷാബു ശശിധരൻ, അനിൽ, ദിജിത്ത് വി.ഡി, അജയകുമാർ എൻ.വി, ശശിധരൻ എൻ.ടി. എന്നിവർ സംബന്ധിച്ചു.
ആയരത്തിലധികം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും മഹാബലി, തെയ്യം, കൂടാതെ ത്രിപുട മസ്കത്ത് അവതരിപ്പിച്ച ചെണ്ടമേളം, എസ്.എൻ.ഡി.പി യോഗം ബർക്ക ഗുരുചൈതന്യ ശാഖയിലെ വനിത വിഭാഗം അവതരിപ്പിച്ച തിരുവാതിര, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, മസ്കത്തിലെ ഗായകരായ ഇർഷാദ്, ബബിത ശ്യാം, ധനീഷ് എന്നിവർ നയിച്ച ഗാനമേള, ഫ്യുഷൻ കൈകൊട്ടിക്കളി, കോൽകളി, പൂതപ്പാട്ട് എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.