മസ്കത്ത്: അനധികൃത ഹോട്ടലുകള്‍ക്കെതിരെ നടപടി ശക്തമാക്കി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒമ്പത് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. അനുമതി ഇല്ലാതെയായിരുന്നു ഹോട്ടല്‍ സേവനങ്ങള്‍ നൽകിയിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു നടപടി. ടൂറിസം നിയമം ആര്‍ട്ടിക്ക്ള്‍ 49ന്റെ ലംഘനമാണ് ഇതെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി ടൂറിസം സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ മാസങ്ങളില്‍ അധികൃതർ നടപടിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.