മസ്കത്ത്: കഴിഞ്ഞ വർഷം സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് (സി.എ.എ)ക്കു ലഭിച്ച പരാതികളിൽ ഏറെയും വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട്. 379 പരാതികളാണ് കഴിഞ്ഞ വർഷം ആകെ ലഭിച്ചതെന്ന് അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. ഇതിൽ 93 എണ്ണം വിമാനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടതാണ്.
90 എണ്ണം വിമാനം വൈകിയതുമായി ബന്ധപ്പെട്ടും ലഭിച്ചു. ലഗേജ് നഷ്ടമായതുമായി ബന്ധപ്പെട്ട് 69ഉം സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് 62 പരാതികളും ലഭിച്ചെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നാലെണ്ണം യാത്രാ ടിക്കറ്റുമായി ബന്ധപ്പെട്ടും മൂന്നെണ്ണം ഫ്ലൈറ്റ് റൂട്ട് മാറിയതുമായാണ് പരാതി ലഭിച്ചിട്ടുള്ളത്.
ഒരു വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുകയാണെങ്കിൽ ആ വിവരം യാത്രക്കാരെ കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ഓപറേറ്റർ അറിയിച്ചിരിക്കണമെന്നാണ് സിവിൽ ഏവിയേഷൻ നിയമപ്രകാരം പറയുന്നത്.
എന്നാൽ, ഇങ്ങനെ അറിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ ടിക്കറ്റ് തുക തിരിച്ചു നൽകുകയോ അല്ലെങ്കിൽ അവർക്ക് ബദൽ യാത്ര സൗകര്യം ഒരുക്കുകയോ ചെയ്യണം. കാത്തിരിപ്പ് സമയത്തിനനുസരിച്ച് താമസവും ഭക്ഷണവും പോലുള്ള മറ്റുകാര്യങ്ങളും എയർലൈനുകൾ നൽകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.