എം​പോ​ക്സ് ഒമാനിൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല -ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: മു​മ്പ് കു​ര​ങ്ങ് ജ്വ​രം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന എം​പോ​ക്സ് രോ​ഗം ഒ​മാ​നി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗം വ്യാ​പി​ക്കു​കു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​മ്പോ​ഴും ഒ​മാ​നി​ൽ കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. എം​പോ​ക്സ് വൈ​റ​സു​ക​ൾ പൊ​തു​ജ​ന ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന ലോ​ക​കാ​ര്യ സം​ഘ​ട​ന​യു​ടെ അ​ടു​ത്തി​ടെ​യു​ള്ള പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം തി​രി​ച്ച​റി​യാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​മാ​നി​ൽ സ​ജ്ജ​മാ​ണ്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ള്ള ലാ​ബു​ക​ളും തയാറാ​യി നി​ൽ​ക്കു​ക​യാ​ണ്. ഈ ​പ​ക​ർ​ച്ച വ്യാ​ധി​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഒ​മാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ സം​ഘ​ട​ന​ക​ളു​മാ​യും സ​ഹ​ക​രി​ച്ചു വ​രു​ക​യാ​ണ്.

അ​തി​നി​ടെ, ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ രോ​ഗം പ​ട​രു​ക​യാ​ണ്. എം​പോ​ക്സ് രോ​ഗം ക​ണ്ടെ​ത്തി​യ കോ​ങ്കോ റി​പ്പ​ബ്ലി​ക്കി​ലും മ​റ്റ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​രു ഡ​സ​നി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ട്.

വൈ​റ​സു​ക​ൾ അ​തി​വേ​ഗം പ​ട​രു​മെ​ന്നും മു​തി​ർ​ന്ന​വ​രി​ലും കു​ട്ടി​ക​ളി​ലു​മെ​ല്ലാം രോ​ഗം വ്യാ​പി​ക്കു​ക​യും ചെ​യ്യും. ആ​ഫ്രി​ക്ക​ൻ ര​ാജ്യ​ങ്ങ​ളി​ൽ 500 ല​ധി​കം മ​ര​ണ​ങ്ങ​ളാ​ണ് രോ​ഗം മൂ​ല​മു​ണ്ടാ​യ​ത്. അ​ടു​ത്തി​ടെ സ്വീ​ഡ​ൻ പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും വൈ​റ​സ് സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. രോ​ഗ​ത്തി​ന്റെ പു​തി​യ വ​ക​ഭേ​ദം വ​ള​രെ പെ​ട്ടെ​ന്ന് മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ട​രു​ന്ന​വ​യാ​ണ്.

രോ​ഗം ഒ​രാ​ളി​ൽ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് തൊ​ലി​ക​ൾ സ്പ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ​യോ ലൈം​ഗി​ക ബ​ന്ധ​ത്തി​ലൂ​ടെ​യോ സം​സാ​ര​ത്തി​ലൂ​ടെ​യോ പ​ക​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ അ​ധി​കൃ​ത​രും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - mpox not reported in Oman - Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.