മസ്കത്ത്: തെരഞ്ഞെടുപ്പിൽ വിജയിച്ച വിവിധ മുനിസിപ്പാലിറ്റിയിലെ കൗൺസിൽ അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു. ദോഫാർ ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ദോഫാർ ഗവർണറും മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദോഫാർ ഗവർണറും ദോഫാർ മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് അധ്യക്ഷത വഹിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ദർശനത്തിന് അനുസൃതമായി സമൂഹത്തെ സേവിക്കുന്നതിലും വികസനയാത്ര ഏകീകരിക്കുന്നതിലും കൗൺസിൽ പങ്കാളിത്തം സഹായിക്കുമെന്ന് കരുതുന്നുവെന്ന് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത് സയ്യിദ് തുർക്കി പറഞ്ഞു. ഡെപ്യൂട്ടി ചെയർമാനെയും തെരഞ്ഞെടുത്തു. ‘തൻമിയ’ ആപ് ഉപയോഗിച്ച് ഇലക്ട്രോണിക് രീതിയിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കൗൺസിലിന്റെ സ്റ്റാൻഡിങ് കമ്മിറ്റികളും രൂപവത്കരിച്ചു. തെക്കൻ ബത്തിന ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ഗവർണറും കൗൺസിൽ ചെയർമാനുമായ ശൈഖ് സെയ്ഫ് ബിൻ ഹാമിർ അൽ ഷുഹിക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
കൗൺസിലിന്റെ ആദ്യ യോഗത്തിൽ സൗദ് ബിൻ സഈദ് അൽ മാവാലിയെ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനായി തെരഞ്ഞെടുത്തു. നിയമകാര്യ, സാമൂഹികകാര്യ, ഗവർണറേറ്റ് വികസന, ആരോഗ്യ പരിസ്ഥിതി കാര്യം എന്നിങ്ങനെ സ്ഥിരം സമിതികളുടെ രൂപവത്കരണവും യോഗത്തിൽ നടന്നു.
ദാഖിലിയ ഗവർണറേറ്റിലെ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണറും ദാഖിലിയ മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാനേയും സ്ഥിരം സമിതികളുടെ രൂപവത്കരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.