മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സിംബയോസിസ് ലീഡേഴ്സ് കണക്ട് 2022' എന്ന പേരിൽ നേതൃസംഗമം സംഘടിപ്പിച്ചു. ബർക്ക ഫുഡ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം മുനിസിപ്പാലിറ്റി ചെയർപേഴ്സനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ സ്വാഗതം പറഞ്ഞു. ട്രഷറർ പി.ടി.കെ. ഷമീർ വിഷയമവതരിപ്പിച്ചു.
മസ്കത്ത് കെ.എം.സി.സിക്കു കീഴിലുള്ള 33 ഏരിയ കമ്മിറ്റികളുടെയും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ഹരിത സാന്ത്വനം കൺവീനർ എന്നിവർ ലീഡേഴ്സ് മീറ്റിൽ പങ്കെടുത്തു. അടുത്ത മൂന്നു വർഷത്തേക്കുള്ള മസ്കത്ത് കെ.എം.സി.സിയുടെ പ്രവർത്തന നയം രൂപവത്കരിക്കാൻ നടന്ന വിശദമായ ചർച്ചയിൽ വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
വിഷൻ 2025ന്റെ ഭാഗമായി വനിതകളും വിദ്യാർഥികളും ഹരിത സാന്ത്വനം, പാർട്ടി/സംഘടന, സോഷ്യൽ വെൽഫെയർ, യങ് പ്രഫഷനൽസ് ഗ്രൂപ്, സ്പോർട്സ് ആൻഡ് കൾചറൽ തുടങ്ങിയ ആറോളം വിഭാഗങ്ങളിലായി വിശദമായ ചർച്ചകൾ നടന്നു. വിവിധ ഏരിയകളെ കോഓഡിനേറ്റ് ചെയ്യാനായി സയ്യിദ് എ.കെ.കെ. തങ്ങൾ, നൗഷാദ് കക്കേരി, പി.ടി.പി. ഹാരിസ്, ഷമീർ പാറയിൽ, നവാസ് മത്ര, അഷ്റഫ് കിണവക്കൽ, ഇബ്രാഹീം ഒറ്റപ്പാലം, ബി.എസ്. ഷാജഹാൻ, ഉസ്മാൻ പന്തല്ലൂർ, ഹുസൈൻ വയനാട്, മുജീബ് കടലുണ്ടി തുടങ്ങിയവരെ ചുമതലപ്പെടുത്തി. മുജീബ് കടലുണ്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.