മസ്കത്ത്: കരയെയും കടലിനെയും ബന്ധിപ്പിച്ചുള്ള ആദ്യ യാത്രാ സർവിസിന് തുടക്കമായി. മുവാസലാത്തും നാഷനൽ ഫെറീസ് കമ്പനിയും ൈകകോർക്കുന്ന മസ്കത്ത് -ഷിനാസ്-ഖസബ് സർവിസാണ് ആരംഭിച്ചത്. ഉച്ചക്ക് 12.15ന് മസ്കത്തിൽനിന്ന് യാത്ര പുറപ്പെട്ട ബസ് നാലുമണിയോടെ ഷിനാസിലെത്തി. ഫെറിയിലേക്ക് കയറും മുമ്പ് യാത്രക്കാർക്ക് ചോക്ലറ്റുകളും നൽകി. നാലരയോടെ ഷിനാസിൽനിന്ന് പുറപ്പെട്ട ബസ് ഏഴു മണിയോടെ ഖസബിലെത്തി.
ആഴ്ചയിൽ ഇരുവശത്തേക്കുമായി നാലു സർവിസുകൾ വീതമാകും ഉണ്ടാവുക. നിലവിൽ മസ്കത്തിൽനിന്ന് ഖസബിലേക്കുള്ള ഫെറി യാത്രക്ക് എടുക്കുന്ന സമയത്തിലധികം പുതിയ സർവിസിന് വേണ്ടിവരില്ലെന്ന് മുവാസലാത്ത് അധികൃതർ പറഞ്ഞു. അധിക ചെലവുകളില്ലാതെ മറ്റു നഗരങ്ങളിൽനിന്നും യാത്ര ആരംഭിക്കാൻ കഴിയും. മസ്കത്തിൽനിന്ന് ഞായർ, വ്യാഴം ദിവസങ്ങളിലും ഖസബിൽനിന്ന് ശനി, ചൊവ്വ ദിവസങ്ങളിലുമാണ് സർവിസ്. മസ്കത്തിൽനിന്ന് ഉച്ചക്ക് 12.15നാണ് ബസ് പുറപ്പെടുക. ഖസബിൽനിന്ന് ഉച്ചക്ക് ഒരു മണിക്ക് ഫെറി പുറപ്പെടും.
ടിക്കറ്റുകൾ മുവാസലാത്തിെൻറ നാഷനൽ ഫെറീസിെൻറയും ഒാഫിസുകളിൽ ലഭിക്കും. ഒരു വശത്തേക്ക് ഒമ്പത് റിയാലും ഇരു വശങ്ങളിലേക്കുമായി 18 റിയാലുമാണ് നിരക്ക്. ഉദ്ഘാടനത്തിെൻറ ഭാഗമായി പ്രത്യേക ആനുകൂല്യം ഉണ്ടാകും. മുസന്ദം ഗവർണറേറ്റിൽ താമസിക്കുന്ന പൗരൻമാർക്കും തൊഴിലാളികൾക്കും സൗജന്യ നിരക്കിൽ ടിക്കറ്റ് ലഭ്യമാകും.ഇൗമാസം 31 വരെയുള്ള ടിക്കറ്റുകളിൽ നിശ്ചിത എണ്ണം സൗജന്യ ടിക്കറ്റുകളും ലഭ്യമാകുമെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.