മസ്കത്ത്: കാത്തിരിപ്പിനൊടുവിൽ പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ വിമാനത്താവളം മാർച്ച് 20ന് പ്രവർത്തനമാരംഭിക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി അറിയിച്ചു. ലോകത്തിെൻറ മുഴുവൻ ശ്രദ്ധാകേന്ദ്രമായിട്ടായിരിക്കും പുതിയ വിമാനത്താവളം വർത്തിക്കുകയെന്ന് പറഞ്ഞ മന്ത്രി വ്യോമയാന മേഖലയടക്കം വിവിധ രംഗങ്ങളിലെ വളർച്ച കണക്കിലെടുക്കുേമ്പാൾ ദേശീയ സമ്പദ്ഘടനക്ക് പുതിയ വിമാനത്താവളം സുപ്രധാന മുതൽക്കൂട്ട് തന്നെയായിരിക്കുമെന്നും പ്രത്യാശിച്ചു.
പഴയ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്ന വിമാനങ്ങൾ അന്നേ ദിവസം മുതൽ പുതിയ വിമാനത്താവള ടെർമിനലിലേക്ക് പ്രവർത്തനം മാറ്റണം. പുതിയ വിമാനത്താവളത്തിെൻറ പ്രവർത്തനവും യാത്രക്കാരുടെ പോക്കുവരവും സുഗമമാക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ എല്ലാവരും നടത്തണം.
വിവിധ തലങ്ങളിൽ ആധുനിക സാേങ്കതികതയുടെ സഹായത്തോടെയുള്ള സേവനങ്ങൾ പുതിയ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ഡോ. ഫുതൈസി അറിയിച്ചു.
വിവിധ തലങ്ങളിലുള്ള പ്രവർത്തനക്ഷമതാ പരിശോധനകൾ നടന്നുവരുകയാണ്. പത്തു വിഭാഗങ്ങളിലായുള്ള 43 പ്രവർത്തനക്ഷമതാ പരിശോധനകളിൽ 32 എണ്ണം ഇതിനകം പൂർത്തിയാക്കി. എല്ലാ സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പാക്കിയ ശേഷമുള്ള ബന്ധപ്പെട്ട അധികൃതരുടെ അന്തിമാനുമതി വൈകാതെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതുവരെയുള്ള പരിശോധനകൾ 6200ഒാളം സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു. ഇവരെ ഉപയോഗിച്ച് ആഗമന, നിർഗമന വിഭാഗങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി വരുകയാണ്. ഇവ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമുള്ള പരിഹാര നടപടികൾ ഇപ്പോൾ കൈക്കൊണ്ട് വരുന്നു. ബാക്കിയുള്ള പരിശോധനകൾ വിമാനത്താവളത്തിെൻറ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിന് മുേമ്പ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാംഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാണ് വിമാനത്താവളത്തിന് ശേഷിയുണ്ടാവുക. ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 5,80,000 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പുതിയ വിമാനത്താവളത്തിൽ ഡിപ്പാർച്ചർ, അറൈവൽ വിഭാഗങ്ങളിലായി 86 എമിഗ്രേഷൻ കൗണ്ടറുകളാണ് ഉണ്ടാവുക. ട്രാൻസിറ്റ് യാത്രക്കാർക്ക് 12 കൗണ്ടറുകളുമുണ്ടാവും. 4000 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ളതാണ് പുതിയ റൺേവ. എയർ ട്രാഫിക് കൺട്രോൾ ടവറിന് 97 മീറ്റർ ഉയരമുണ്ട്. ഒരേസമയം 8000 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. വിമാനത്തിലേക്ക് നേരിട്ട് കയറാൻ കഴിയുന്ന 29 ബോർഡിങ് ബ്രിഡ്ജുകളും പത്ത് ബസ് ബോർഡിങ് ലോഞ്ചുകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.