മസ്കത്ത്: ബർക്കയിൽ പുതിയ പ്ലാൻറിൽനിന്ന് ശുദ്ധജലം പമ്പ് ചെയ്യാൻ ആരംഭിച്ചു. പ്ലവകങ്ങളുടെ വർധിച്ച സാന്നിധ്യത്തെ തുടർന്ന് കടൽ ചുവപ്പുനിറത്തിലായത് നാളുകളായി ഇവിടെ കുടിവെള്ള പമ്പിങ്ങിനെ ബാധിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ പ്ലാൻറ് ആരംഭിച്ചത്. പ്ലവകങ്ങളെ നീക്കാനുള്ള സാേങ്കതികവിദ്യയടങ്ങിയ പ്ലാൻറിൽനിന്ന് കഴിഞ്ഞ 11ന് വൈകീട്ട് മുതൽ പമ്പിങ് ആരംഭിച്ചതായി വൈദ്യുതി-ജല പൊതു അതോറിറ്റി (ദിയാം) അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ദിയാം ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ മഹ്റൂഖിയും വിദഗ്ധ സംഘവും ബർക്ക സന്ദർശിച്ചിരുന്നു. കടൽ ചുവന്നതിനെ തുടർന്ന് ഡീസാലിനേഷൻ കമ്പനികൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം. പ്ലവകങ്ങളുെട സാന്നിധ്യം കുറക്കാനും പമ്പിങ്ങിലെ കുറവ് നികത്താനും പ്ലാൻറ് ഒാപറേറ്റർമാർ കൈക്കൊണ്ട നടപടികളും സംഘം വിലയിരുത്തി. പുതിയ പ്ലാൻറിൽനിന്നുള്ള പമ്പിങ് വർധിപ്പിക്കാനും അതുവഴി ഏതാനും ദിവസങ്ങൾക്കുള്ളിൽ ജലവിതരണത്തിൽ അനുഭവപ്പെടുന്ന കുറവ് നികത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവൻ ഗവർണറേറ്റുകളിലും ഉള്ളവർ ജല ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും ദിയാം അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.