മസ്കത്ത്: നാല് കടൽതീരങ്ങളിൽ മസ്കത്ത് നഗരസഭയുടെ നേതൃത്വത്തിൽ ടോയ്ലറ്റു കൾ നിർമിക്കുന്നു. അസൈബ ബീച്ചിലെ ടോയ്ലറ്റിെൻറ നിർമാണം പൂത്തിയായി. ഖുറമിലേത് നട ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് രണ്ടിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്ന് നഗരസഭയുടെ ബോഷർ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. കടൽതീരങ്ങളിൽ സന്ദർശനത്തിന് എത്തുന്നവർക്ക് പ്രഥാമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വസ്ത്രം മാറാനും സൗകര്യമില്ലാത്തത് മുൻനിർത്തിയാണ് ടോയ്ലറ്റുകൾ നിർമിക്കുന്നത്.
ബാത്ത്റൂം, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്ന ശേഷിക്കാർക്കുമുള്ള ടോയ്ലറ്റ് സൗകര്യം, വസ്ത്രം മാറാനുള്ള സൗകര്യം എന്നിവ അടങ്ങുന്ന കെട്ടിടങ്ങളാണ് നിർമിക്കുന്നത്. അസൈബയിലേത് വൈകാതെ തുറന്നുകൊടുക്കും. സൗജന്യമായി ഉപയോഗിക്കാനാവുന്നതാകും ഇവയെന്നും നഗരസഭ ഉദ്യോഗസ്ഥൻ പറഞ്ഞു. ഖുറം ബീച്ചിൽ നിലവിൽ ഒാേട്ടാമാറ്റിക് ടോയ്ലറ്റ് സംവിധാനം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.