മസ്കത്ത്: 47ാമത് ദേശീയദിനാഘോഷത്തിനായി നാടും നഗരവും അണിഞ്ഞൊരുങ്ങി. പഴയ മസ്കത്ത് മുതൽ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് വരെ ഭാഗത്ത് കൊടികളും തോരണങ്ങളും അലങ്കാരവിളക്കുകളും സ്ഥാപിച്ചുകഴിഞ്ഞു. അലങ്കാര വിളക്കുകൾ 15ന് മാത്രമേ മിഴിതുറക്കുകയുള്ളൂ. ഇൗ മാസം അവസാനം വരെ ഇൗ വിളക്കുകൾ പ്രഭ ചൊരിയും. അലങ്കാരവിളക്കുകളുടെ 84 ഉൗർജക്ഷമതയേറിയ എൽ.ഇ.ഡി വിളക്കുകളും മസ്കത്ത് നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. ഖുറം ബീച്ചിന് അഭിമുഖമായുള്ള റോഡിലാണ് എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്.
മറ്റു ഗവർണറേറ്റുകളിലും അലങ്കാര ജോലികൾ അവസാനഘട്ടത്തിലാണ്. സ്വകാര്യ സ്ഥാപനങ്ങളും ദേശീയപതാകയുടെ നിറങ്ങളിലുള്ള വർണവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷെറാട്ടൺ ഹോട്ടൽ അടക്കം വിവിധ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അലങ്കാര വിളക്കുകളുടെ പ്രഭയിൽ മിന്നിതെളിയുകയാണ്. ദേശീയ ദിനത്തിെൻറ ഭാഗമായി മസ്കത്തിലും ദോഫാർ ഗവർണറേറ്റിലും കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്. മസ്കത്തിൽ അൽഖൂദിലും അമിറാത്തിലും ദോഫാറിൽ സലാലയിലുമാണ് വെടിക്കെട്ട് നടക്കുക. 18ന് രാത്രി എട്ടിന് ആരംഭിക്കുന്ന വെടിക്കെട്ട് അരമണിക്കൂറോളം നീണ്ടുനിൽക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മസ്കത്തിൽ 18ന് സ്പെഷൽ ടാസ്ക്ഫോഴ്സിെൻറ പേരഡും നടക്കും. ജനങ്ങൾ തങ്ങളുടെ വീടുകളും വർണവിളക്കുകളാലും ദേശീയപതാകയാലും അലങ്കരിച്ചുതുടങ്ങിയിട്ടുണ്ട്. സുൽത്താൻ ഖാബൂസിെൻറയും ദേശീയ പതാകയുടെയുമെല്ലാം സ്റ്റിക്കറുകൾ പതിച്ച അലങ്കാരപ്പണികൾ ചെയ്ത വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിത്തുടങ്ങിയിട്ടുമുണ്ട്. സ്വദേശികൾെക്കാപ്പം വിദേശികളും വരും ദിവസങ്ങളിൽ ആഘോഷത്തിെൻറ ഭാഗമാകും. സ്വദേശി സ്കൂളുകളിലും മറ്റും ദേശീയദിനാഘോഷ പരിപാടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.