മത്ര: ദേശീയദിനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുേമ്പാഴും സജീവമല്ലാതെ മത്ര സൂഖിലെ അലങ്കാരവസ്തുക്കളുടെ വിപണി. മൊത്ത വിപണിയിൽ മാത്രമാണ് കച്ചവടമുള്ളത്. സ്കൂളുകളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കുമുള്ള സാധനങ്ങൾ ഒന്നിച്ച് ഇവിടെനിന്ന് വാങ്ങിപോവുകയാണ്. വിലക്കുറവ് മുൻനിർത്തി സുഹൃത്തുക്കളും ബന്ധുക്കളുെമാക്കെ ഒരുമിച്ചെത്തി മൊത്ത വിപണിയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നുണ്ട്.
കൊടിതോരണങ്ങളും സുൽത്താെൻറ ചിത്രം ആലേഖനം ചെയ്ത ബനിയനുകളും മറ്റ് അലങ്കാര വസ്തുക്കളുമൊക്കെ ചില്ലറ വിൽപനക്കാർ ധാരാളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും കച്ചവടം വളരെ കുറവാണ്. വരും ദിവസങ്ങളിലെങ്കിലും ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചില്ലറ വിൽപനക്കാർ. ഖഞ്ചര്‍ ആലേഖനം ചെയ്ത ചില സാധനങ്ങള്‍ വില്‍ക്കരുതെന്ന് തുടക്കത്തിലുണ്ടായ ഉത്തരവ് മൂലം ചില്ലറ വ്യാപാരികള്‍ പലരും ദേശീയദിന അലങ്കാരങ്ങളുടെ വിൽപനയിൽനിന്ന് മാറുകയും ചെയ്തു. കുട്ടികളുടെ കേശാലങ്കാര വർണങ്ങളും സുൽത്താെൻറ മനോഹരമായ ചിത്രങ്ങൾ പതിപ്പിച്ച കുട്ടിക്കുപ്പായങ്ങളും വിറ്റുപോകുന്നുണ്ട്. സുൽത്താെൻറ വിവിധ പോസുകള്‍ പ്രിൻറ് ചെയ്ത ആറുതരം ഷാളുകളും മൂന്ന് ഡിസൈനുകളിലുള്ള ടീ ഷര്‍ട്ടുകളും നല്ല രീതിയിൽ വിറ്റു പോകുന്നതായി മത്ര ഹോള്‍സൈല്‍ മാര്‍ക്കറ്റിലെ ഹിജാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.