മസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാൻ ഇന്ന് 47ാമത് ദേശീയദിനം ആഘോഷിക്കും. രാജ്യത്തെ ആധുനിക യുഗത്തിലേക്ക് നയിച്ച പ്രിയ ഭരണാധികാരിയോടുള്ള കൂറ് പ്രഖ്യാപിച്ച് വിവിധ ഗവർണറേറ്റുകളിൽ റാലികളും പരമ്പരാഗത ആഘോഷങ്ങളും നടക്കും. വിേദശികളും ആഘോഷ പരിപാടികളുടെ ഭാഗമാകും.
സൈനിക പരേഡിന് സുൽത്താൻ നേതൃത്വം നൽകുമെന്ന വാർത്ത ആഘോഷ ഒരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട്. ഇക്കുറി മസ്കത്ത് ഗവർണറേറ്റിലാണ് സൈനിക പരേഡ്.
സീബ് വിലായത്തിലെ സ്പെഷൽ പൊലീസ് ടാസ്ക്ഫോഴ്സ് ആസ്ഥാനത്ത് വൈകുന്നേരം അഞ്ചിന് നടക്കുന്ന സായുധസേനാ പരേഡിൽ സർവസൈന്യാധിപൻ കൂടിയായ സുൽത്താൻ അഭിവാദ്യം സ്വീകരിക്കും. സുൽത്താനോടൊപ്പം, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ഉന്നത സേനാ ഉദ്യോഗസ്ഥർ, സുഹൃദ് രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവരും പരേഡിൽ പെങ്കടുക്കും.
പരേഡിെൻറ ഭാഗമായി സീബ് ഭാഗത്ത് ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കത്തിലും ദോഫാർ ഗവർണറേറ്റിലും കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്. മസ്കത്തിൽ അൽ ഖൂദിലും അമിറാത്തിലും ദോഫാറിൽ സലാലയിലുമാണ് വെടിക്കെട്ട് നടക്കുക. ഇന്ന് രാത്രി എട്ടിന് ആരംഭിക്കുന്ന വെടിക്കെട്ട് അരമണിക്കൂറോളം നീണ്ടുനിൽക്കും. വിവിധ ഗവർണറേറ്റുകളിലായി ആഴ്ചകൾ നീളുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമാവുക. കുതിരയോട്ടം, ഒട്ടകയോട്ട മത്സരം എന്നിവക്ക് ഒപ്പം ജനങ്ങളുടെ ഘോഷയാത്രകളും വിവിധ വിലായത്തുകളിലായി വരും ദിവസങ്ങളിൽ നടക്കും. മസ്കത്ത് നഗരം ആഘോഷ ലഹരിയിലാണ്. പ്രധാനറോഡുകളിൽ എല്ലാം കൊടിതോരണങ്ങളും സുൽത്താെൻറ വലിയ ഛായാചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രാത്രി അലങ്കാരവിളക്കുകളും പ്രഭ ചൊരിയുന്നുണ്ട്. ദീപാലങ്കാരങ്ങൾ ഇൗ മാസം അവസാനം വരെയുണ്ടാകും.
സ്വകാര്യ സ്ഥാപനങ്ങളും ദേശീയപതാകയുടെ നിറങ്ങളിലുള്ള വർണവിളക്കുകളുടെ പ്രഭയിലാണ്.
സുൽത്താൻ ഖാബൂസിെൻറയും ദേശീയ പതാകയുടെയുമെല്ലാം സ്റ്റിക്കറുകൾ പതിച്ച അലങ്കാരപണികൾ ചെയ്ത വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ച് 257 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകിയതായി റോയൽ ഒമാൻ പൊലീസ് വെള്ളിയാഴ്ച അറിയിച്ചു. ഇതിൽ 131 പേർ വിദേശികളാണ്. ദേശീയദിനത്തിന് ഒപ്പം നബിദിനവും പ്രമാണിച്ചാണ് രാജകാരുണ്യമെന്നും അധികൃതർ അറിയിച്ചു. അന്നം തരുന്ന നാടിെൻറ ആഘോഷത്തിന് വിദേശികളും ഒരുങ്ങികഴിഞ്ഞു. മലയാളി കൂട്ടായ്മകളുടെയും മറ്റും ആഭിമുഖ്യത്തിൽ ഇന്നും വരും ദിവസങ്ങളിലുമായി ആഘോഷ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.