മസ്കത്ത്: 47ാം ദേശീയദിനാഘോഷ പരിപാടികൾ വിവിധ ഗവർണറേറ്റുകളിൽ തുടരുന്നു. സ്വദേശികളുടെ നേതൃത്വത്തിൽ വർണപ്പൊലിമയാർന്ന ഘോഷയാത്രകളും പരമ്പരാഗത നൃത്ത, സംഗീത പരിപാടികളും നടന്നു. കെ.എം.സി.സിയടക്കം മലയാളി കൂട്ടായ്മകളും ആഘോഷ പരിപാടികൾ നടത്തി. മത്ര വിലായത്തിലെ പൗരപ്രമുഖരുടെ നേതൃത്വത്തില്‍ ദേശീയദിനാഘോഷം കൊണ്ടാടി. മത്ര മത്സ്യ മാര്‍ക്കറ്റിന് മുൻവശം ഒരുക്കിയ ആഘോഷ പരിപാടിയിൽ അരങ്ങേറിയ പുരുഷ വനിത വിങ്ങുകളുടെ ഒമാനി നാടോടി-നൃത്ത പരിപാടികൾ ദൃശ്യവിസ്മയം തീര്‍ത്തു.
ത്രിവർണ വേഷം ധരിച്ചത്തിയ സ്ത്രീകളും മൂവർണ കമാനങ്ങളില്‍ തീര്‍ത്ത പവലിയനുമൊക്കെ ശ്രദ്ധ പിടിച്ചുപറ്റുന്നവയായിരുന്നു. മത്ര വാലി ഒാഫിസിലും ആഘോഷം നടന്നു. വ്യാപാരികളെ പെങ്കടുപ്പിച്ച് നടന്ന പരിപാടിയിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും വർണശബളമായ ഷാളുകളും ബാഡ്ജുകളും അണിഞ്ഞ് പതാകകളും കൈയിലേന്തി അണിനിരന്ന പരിപാടിക്ക് വൈസ് ചാൻസലർ ഡോ. അലി ബിൻ സൗദ് അൽ ബിമാനി നേതൃത്വം നൽകി. ക്ലോക്ക് ടവറിന് മുന്നിലാണ് പരിപാടി നടന്നത്.
സലാല: ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയിലെ ദാരീസ് ബീച്ച് ശുചീകരിച്ചു. പരിപാടി മന്ത്രാലയം പ്രതിനിധി യാസിർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. റഷീദ്, ഡോ. ഷാജി.പി.ശ്രീധർ എന്നിവർ സംസാരിച്ചു. ദേശീയ പതാകയുടെ നിറങ്ങളുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് അംഗങ്ങൾ എത്തിയത്. രാവിലെ എട്ടുമുതൽ 11വരെയായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.