മത്ര: 49ാമത് ദേശീയ ദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കച്ചവട സ്ഥാപനങ്ങ ളിൽ മൂവർണ ഉൽപന്നങ്ങൾ നിറഞ്ഞു.
രാജ്യത്തെ മൊത്ത കച്ചവട വിതരണ കേന്ദ്രങ്ങളിലും ചി ല്ലറ വിൽപന കടകളിലും സൂഖുകളിലുമൊക്കെ ദേശീയപതാകയുടെ നിറത്തിലുള്ള ഉൽപന്നങ്ങൾ ധാരാളം എത്തിക്കഴിഞ്ഞു. ദേശീയദിനം സമാഗതമായതോടെ ഇനിയുള്ള കച്ചവടം അതില്‍ കേന്ദ്രീകരിച്ചായിരിക്കും.സുല്‍ത്താനുല്‍ ഖുലൂബ് എന്ന് ആലേഖനം ചെയ്ത ഷാളുകളും, അലങ്കാര തൂക്കുകളും ടീഷര്‍ട്ടുകളുമാണ് ഇത്തവണത്തെ പ്രത്യേകയിനം.
കൂടാതെ, റെഡിമെയ്ഡ് ഫ്രോക്കുകള്‍ മുതല്‍ ചെറിയ കുട്ടികളുടെ കേശാലങ്കാരങ്ങളില് തുടങ്ങി മൂവർണത്തിലുള്ള കളിക്കോപ്പുകള്‍ വരെ കടകളിൽ നിരന്നിട്ടുണ്ട്. ദേശീയ ദിനാഘോഷം മുന്നില്‍കണ്ട് കച്ചവടക്കാരെല്ലാവരും തന്നെ ദേശീയ വർണങ്ങളിലുള്ള ഉൽപന്നങ്ങള് ശേഖരിച്ചുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ മാന്ദ്യം കൂടി ഈ സീസണിലൂടെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ സാധനങ്ങൾ സ്റ്റോക് ചെയ്തിട്ടുള്ളത്.
എന്നാല്‍, മൊത്ത വിപണിയിൽ ഉണ്ടായ ഉണർവ് ചില്ലറ വില്പനയെ സ്വാധീനിച്ചില്ല എന്ന് വേണം പറയാൻ. എന്നിരുന്നാലും വരും ദിവസങ്ങളിൽ വിപണി സജീവമാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.