മസ്കത്ത്: വർണപ്പൊലിമയാർന്ന പരിപാടികളോടെ സുൽത്താനേറ്റ് ഒാഫ് ഒമാൻ 49ാമത് ദേ ശീയദിനം ആഘോഷിച്ചു. ദേശീയ ദിനത്തിെൻറ ആഹ്ലാദം പങ്കുവെച്ചും സുൽത്താന് കൂറ് പ്രഖ്യാ പിച്ചും വിവിധ ഗവർണറേറ്റുകളിൽ ജനങ്ങളുടെ റാലി നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയേ ാടെയാണ് റാലികൾ നടന്നത്. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിലെല്ലാം ആഘോഷ പരിപാടിക ൾ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നൃത്ത-സംഗീത പരിപാടികളും മധുരപലഹാര വിതരണങ്ങളും നടന്നു. മസ്കത്ത് അടക്കം പ്രധാന നഗരങ്ങളിലെയെല്ലാം കെട്ടിടങ്ങൾ വർണവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ട് മുതൽ അൽ അമിറാത്തിലും അൽ ഖൂദ് ഡാമിന് സമീപവും നടന്ന വെടിെക്കട്ട് കാണാൻ നിരവധി പേരെത്തി.
മുസന്നയിലെ സൈദ് ബിൻ സുൽത്താൻ നേവൽബേസിൽ നടന്ന സായുധസേന പരേഡിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് സല്യൂട്ട് സ്വീകരിച്ചു. റോയൽ ആർമി ഒാഫ് ഒമാൻ, റോയൽ നേവി, റോയൽ എയർഫോഴ്സ്, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻ സ്പെഷൽ ഫോഴ്സ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ് യൂനിറ്റുകൾ സൈനിക പരേഡിൽ പെങ്കടുത്തു. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉപദേശകർ, സായുധസേനാ മേധാവികൾ തുടങ്ങി വിശിഷ്ട വ്യക്തികൾ സൈനിക പരേഡിന് സാക്ഷ്യം വഹിച്ചു. വിവിധ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിലും പരമ്പരാഗത ആഘോഷ പരിപാടികൾ നടക്കും.
നവംബർ അവസാനം വരെ ആഘോഷ പരിപാടികൾ തുടരും. ദേശീയദിനം മുൻനിർത്തി സുൽത്താന് വിവിധ രാജ്യനേതാക്കൾ ആശംസ നേർന്നു.
ദേശീയ ദിനത്തിെൻറ ഭാഗമായ പൊതു അവധി അടുത്തയാഴ്ചയാണ്. നവംബർ 27, 28 തീയതികളിലാണ് പൊതുഅവധി. വാരാന്ത്യ അവധികൂടി ചേർത്ത് മൊത്തം നാലു ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക. ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം വിവിധ ഒാഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയിലും ആഘോഷം നടന്നു. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആഘോഷത്തിൽ അബൂദബി-മസ്കത്ത് റൂട്ടിൽ പോവുകയും വന്നിറങ്ങുകയും ചെയ്ത യാത്രക്കാർക്ക് ഉപഹാരങ്ങൾ നൽകി. ഒമാൻ വിഷയമായുള്ള ബാഡ്ജുകളും സ്കാർഫുകളും ലഘു ഭക്ഷണങ്ങളുമാണ് നൽകിയത്. ദേശീയദിനമായ 18ന് ദുബൈയിലെ പാർക്കുകളിൽ ഒമാനിൽ നിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ പ്രവേശനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.