നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​ര​വും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പും ഇ​ന്ന്

മ​സ്ക​ത്ത്: ഹു​ബ്ബു​റ​സൂ​ൽ മ​സ്ക​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മാ​ൻ നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​രം സീ​സ​ൺ ര​ണ്ട് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും. ഒ​മാ​നി​ലെ വി​വി​ധ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ദ​ഫ് മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ൾ​ക്ക് 12 ഗ്രാം ​സ്വ​ർ​ണ​വും 120 റി​യാ​ൽ, 60 റി​യാ​ൽ എ​ന്നീ സ​മ്മാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്കും ന​ൽ​കും.

അ​ൽ ഹൈ​ൽ ഈ​ജി​പ്ഷ്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം, സാ​ബി​രീ​സ് ഹെ​ൽ​ത്ത് കെ​യ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പ്, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​മ​ൻ​സ് ഫെ​സ്റ്റ്, സ്റ്റാ​റ്റ​സ് മ​ത്സ​രം അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.

Tags:    
News Summary - National Duff Competition Medical examination Camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.