വാ​ഹ​ന​മോ​ടി​ക്കു​​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണം

മ​സ്ക​ത്ത്​: റ​മ​ദാ​ൻ മാ​സ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. റ​മ​ദാ​നി​ലെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​റു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ​പു​ണ്യ​മാ​സ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ വ​ലി​യൊ​രു ശ​ത​മാ​ന​വും വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ലെ ശ്ര​ദ്ധ​ക്കു​റ​വും ക്ഷീ​ണ​വും ഉ​റ​ക്ക​ക്കു​റ​വു​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

റോ​ഡി​ലു​ള്ള മ​റ്റൊ​രാ​ൾ​ക്ക്​ തെ​റ്റ്​ സം​ഭ​വി​ക്കാ​നും അ​പ​ക​ട​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ക​രു​തി എ​പ്പോ​ഴും ഡി​ഫ​ൻ​സീ​വ്​ ഡ്രൈ​വി​ങ്​ പി​ന്തു​ട​ര​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഒ​രാ​ൾ​ക്കു ത​ന്നെ മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യും. യാ​ത്ര​യി​ൽ ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വാ​ഹ​നം നി​ർ​ത്തി മ​തി​യാ​യ വി​ശ്ര​മം എ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. പ​ല​രും വി​ശു​ദ്ധ​മാ​സ​ത്തി​ൽ രാ​ത്രി​യു​ടെ അ​ന്ത്യ​യാ​മ​ങ്ങ​ൾ​വ​രെ നീ​ളു​ന്ന പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കാ​റു​ണ്ട്. ഈ ​ഉ​റ​ക്കക്കുറ​വ്​ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ അ​ശ്ര​ദ്ധ​യി​ലേ​ക്ക്​ ന​യി​ച്ചേ​ക്കും. ഉ​റ​ക്ക​ക്കു​റ​വും ഡ്യൂ​ട്ടിസ​മ​യ​ത്തി​ലെ മാ​റ്റ​വു​മെ​ല്ലാം നോ​മ്പെ​ടു​ത്ത്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യെ ബാ​ധി​​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തി​നാ​ൽ, പ​ക​ലി​ൽ ​ഡ്രൈ​വ് ചെ​യ്യു​മ്പോ​ൾ​ ക്ഷീ​ണ​വും മ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ദേ​ശി​ച്ചു. രാ​ത്രി​യി​ൽ ഡ്രൈ​വി​ങ്ങി​നി​ടെ ഉ​റ​ക്കം വ​രു​ക​യാ​ണ​ങ്കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത്​ അ​ൽ​പം വി​ശ്ര​മി​ച്ചി​ട്ടു​വേ​ണം യാ​ത്ര തു​ട​രേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​മ​ദാ​നി​ലെ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളു​ടെ ശ​രാ​ശ​രി ഇ​ത​ര മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​ൽ​പം കൂ​ടു​ത​ലാ​ണെ​ന്നാ​ണ്​ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ത്ത​തും ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

‘ഫ്ല​ക്​​സി​ബി​ൾ’ സം​വി​ധാ​നം അ​നു​സ​രി​ച്ച്​ വ്യ​ത്യ​സ്‌​ത ജോ​ലി സ​മ​യ​ങ്ങ​ൾ പാ​ലി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. അ​തു​വ​ഴി നി​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ​ ഒ​ഴി​വാ​ക്കാ​നും സ​ഹാ​യി​ക്കും. മു​ന്നി​ൽ​പോ​കു​ന്ന വാ​ഹ​ന​വു​മാ​യി അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട്​ ഡ്രൈ​വ്​ ചെ​യ്യ​ണ​മെ​ന്നും ആ​ർ.​ഒ.​പി ഉ​ദ്യോ​ഗ​സ്​​ഥ​ൻ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Need to be extra careful while driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.