മസ്കത്ത്: മുൻനിര ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ 93ാമത് ഔട്ട്ലെറ്റ് അൽ ഹെയ്ൽ സൗത്തിൽ പ്രവർത്തനമാരംഭിച്ചു. സയ്യിദ് ഖാലിദ് മെഹ്ഫൂദ് സാലിം അൽ ബുസൈദി ഔട്ട്ലെറ്റിെൻറ ഉദ്ഘാടനം നിർവഹിച്ചു.
റീജനൽ ഡയറക്ടർമാരായ ഹാരിസ് പാലോള്ളതിൽ, വി.ടി.കെ മുജീബ്, റീജനൽ ഹെഡ് ഓഫ് ഓപറേഷൻസ് ഷൻഫീൽ തുടങ്ങിയവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. 1.40 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, പച്ചക്കറി, പഴം, മത്സ്യം, ഫ്രഷ് മീറ്റ്, ഗൃഹോപകരണങ്ങൾ, ടെക്സ്റ്റൈൽസ് തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിട്ടുണ്ട്.
കുറഞ്ഞ ചെലവിൽ ഉൽപന്നങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന നെസ്റ്റോ നിരവധി ഉദ്ഘാടന ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
മികച്ച ഉൽപന്നങ്ങളും മികച്ച സേവനങ്ങളും താങ്ങാവുന്ന വിലയ്ക്ക് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ വർഷം റൂവി, ബർക്ക, ഖദറ, അൽ അൻസാബ് എന്നിവിടങ്ങളിൽ പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്നും റീജനൽ ഡയറക്ടർമാരായ ഹാരിസ് പാലോള്ളതിൽ, വി.ടി.കെ. മുജീബ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.