മസ്കത്ത്: ജീവിക്കാനുള്ള അവകാശം, അന്തസ്സ്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ എന്നിവയുൾപ്പെടെ ഫലസ്തീൻ ജനതയുടെ പൂർണവും അവിഭാജ്യവുമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള അവകാശത്തെ പൂർണമായി പിന്തുണക്കുമെന്ന് യു.എന്നിൽ ഒമാൻ അവർത്തിച്ചു പറഞ്ഞു. പലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ശക്തിപ്പെടുത്തുന്നതിനായുള്ള ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി മുഹമ്മദ് ബിൻ അവാദ് അൽ ഹസ്സനാണ് ഇക്കാര്യം പറഞ്ഞത്.
ഗസ്സയിലെ ഭയാനകമായ മാനുഷിക സാഹചര്യത്തെ ഒമാൻ ഉയർത്തിക്കാട്ടുകയും അത് അംഗീകരിക്കാനാവാത്തതാണെന്നും പറഞ്ഞു.
അന്താരാഷ്ട്ര പ്രമേയങ്ങൾ അടിയന്തരമായി നടപ്പാക്കാനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകാണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.