മസ്കത്ത്: നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത് വിലായത്തിൽ പ്രവർത്തനം തുടങ്ങി. സുൽത്താനേറ്റിലെ 15ാമത്തേയും മസ്കത്ത് ഗവർണറേറ്റിലെ ഏഴാമത്തെയും ആഗോളതലത്തിൽ 122ാമത്തെയും ശാഖയാണിത്.
പ്രൗഢഗംഭീരമായ ചടങ്ങിൽ അമീറാത്ത് വലി ശൈഖ് സലേം ബിൻ റാബി അൽ സുനൈദിയ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കെ.പി. ജമാൽ, റീജിയണൽ ഡയറക്ടർമാരായ ഹാരിസ് പള്ളോലത്തിൽ, വി.ടി.കെ മുജീബ്, ഐ.ടി. ഫായിസ് ബഷീർ, ഉന്നത മാനേജ്മെന്റ് അംഗങ്ങൾ, നെസ്റ്റോ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അമീറാത്തിലെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാവുന്ന വിധത്തിൽ 8200 ചതുരശ്ര മീറ്ററിലാണ് പുതിയ ഷോറും ഒരുക്കിയിരിക്കുന്നത്. പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപന്നങ്ങൾ, കോഴി, മാംസം, മത്സ്യം, ബേക്കറി ഇനങ്ങൾ എന്നിവക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഐ.ടി ഉൽപന്നങ്ങൾ, സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവക്കായി പ്രത്യേക വിഭാഗവുമുണ്ട്.
മികച്ച ഷോപ്പിങ് അനുഭവങ്ങൾ നൽകുന്നതിന് പതിനേഴു പേയ്മെന്റ് കൗണ്ടറുകളും വിശാലമായ പാർക്കിങ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സന്തോഷം പകരുന്നതാണെന്നും ഒമാനെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്നതിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മഹത്തായ പങ്കിനെ അഭിനന്ദിക്കുകയാണെന്ന് മാനേജ്മെന്റ് ഡയറക്ടർ കെ.പി. ജമാൽ പറഞ്ഞു.
പ്രതിസന്ധികളെയെല്ലാം മറികടന്ന് ഈ പദ്ധതി നടപ്പാക്കാൻ മുന്നിൽനിന്ന അമീറാത്ത് വാലി ശൈഖ് സലേം ബിൻ റാബി അൽ സുനൈദിയുടെ പ്രവർത്തനങ്ങളെ മറക്കാൻ കഴിയില്ലെന്ന് റീജിയണൽ ഡയറക്ടർ ഹാരിസ് പള്ളോലത്തിൽ പറഞ്ഞു. അമീറാത്തിലെ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ലോകോത്തര ഷോപ്പിങ് അനുഭവം നൽകുന്നതിൽ ഈ ശാഖ സുപ്രധാന പങ്കുവഹിക്കുമെന്ന് റീജിനൽ ഡയറക്ടർ വി.ടി.കെ മുജീബ് പറഞ്ഞു. ഈ വർഷം, മസ്കത്ത് ഗവർണറേറ്റിൽ മൂന്ന് ഔട്ട്ലെറ്റുകൾ കൂടി തുറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.